ഇതാണ് കല്യാണം ഇങ്ങനെയാവണം കല്യാണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബക്കാർ എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുള്ള കല്യാണ ചടങ്ങ് വാർത്തയിൽ.

കോവിഡ് കാലത്ത് കല്യാണ പരിപാടികൾക്ക് ഒട്ടും കുറവില്ലെങ്കിലും എല്ലാവരെയും അലട്ടുന്ന പ്രശ്നം എന്തെന്ന് വെച്ചാൽ, ആഗ്രഹിക്കുന്ന എല്ലാവരെയും കല്യാണ ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിയുന്നില്ല എന്നത് മാത്രമാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ എല്ലാവരെയും കല്യാണ ചടങ്ങിൽ പങ്കെടുപ്പിച്ചുകൊണ്ട് വാർത്തയിൽ നിറഞ്ഞിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ജാസിം-അൽമാസ് ദമ്പതികൾ .

മലയാളികൾ ആണെങ്കിലും യുഎഇ ൽ സ്ഥിരതാമസമാക്കിയ ഇവർ യുഎഇ ൽ തന്നെ കല്യാണ ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഈ രണ്ട് ദമ്പതികളുടെയും ഏറ്റവും വലിയ ആഗ്രഹം അടുത്ത ബന്ധത്തിൽ പെട്ട എല്ലാവരെയും കല്യാണ ചടങ്ങിൽ പങ്കെടുപ്പിക്കുക എന്നതായിരുന്നു.

കല്യാണ ചടങ്ങിൽ എല്ലാവരെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി അവർ സ്വീകരിച്ച മാർഗ്ഗമായിരുന്നു വാർത്തകളിൽ നിറഞ്ഞുനിന്നത്. ബന്ധുക്കളെ എല്ലാവരെയും കല്യാണത്തിന് പങ്കെടുപ്പിക്കുന്ന രീതിയിലുള്ള അറേഞ്ച്മെന്റ് ചെയ്യാൻ അവർക്ക് അവസാനം സാധിക്കുകയുണ്ടായി

വളരെ ചുരുങ്ങിയ ആൾക്കാരും മാത്രം പങ്കെടുത്ത നികാഹ് ചടങ്ങിനുശേഷം, പ്രത്യേകം സജ്ജമാക്കിയ പുഷ്പം കൊണ്ട് അലങ്കരിച്ച കമാനയിൽ ഇരുവരും വന്നു നിൽക്കുകയായിരുന്നു. ശേഷം കുടുംബത്തിൽ പെട്ടവരെ കമാനയുടെ നേരം മുമ്പ് കാറിൽ വന്നു നിൽക്കുകയും ഇവർക്ക് മംഗള ആശംസകൾ നേരുകയും ചെയ്തു

വ്യത്യസ്തതയുള്ള ഈ കല്യാണം ഗൾഫ് പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*