“മകന്‍ ഉപേക്ഷിച്ചു ഒറ്റപ്പെട്ട ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ വിഷ് ചെയ്യാന്‍ എത്ര മക്കളുണ്ട്” പോസ്റ്റ്‌ ഫേസ്ബുക്ക് വൈറലാകുന്നു

മാതാപിതാക്കളെ പരിപാലിക്കുന്ന മക്കൾ മാതാപിതാക്കളുടെ ഭാഗ്യം എന്നല്ല പറയേണ്ടത്. മക്കൾക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ചെറുപ്പത്തിൽ തന്നെ പരിപാലിച്ച മാതാപിതാക്കളെ നല്ലപോലെ പരിപാലിക്കാൻ മക്കൾക്ക് സാധിക്കു. വൃദ്ധസദനങ്ങളിൽ ഉം വഴിയോര വരാന്ത വരാന്തകളിലും മക്കൾ ഉപേക്ഷിച്ചു പോയ മാതാപിതാക്കളെ കണ്ടു തുടങ്ങിയിട്ടുണ്ട്.

സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടിയും ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടിയും മാതാപിതാക്കളെ വഴിയോരത്തെക്ക് വലിച്ചെറിയുന്ന മക്കളുടെ കാലഘട്ടത്തിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായത്. മകൻ ഉപേക്ഷിച്ചു പോയ ഞങ്ങളുടെ മുപ്പത്തിയഞ്ചാം വിവാഹ വാർഷികത്തിൽ വിഷ് ചെയ്യാനും ലൈക് ചെയ്യാനും എത്ര മക്കളുണ്ട് എന്ന് ചോദിച്ചുകൊണ്ട് ഒരു ദമ്പതികൾ തങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ ആണ് ഫോട്ടോ വൈറലായത്. അവർ എഴുതിയ വരികൾ കണ്ട് കണ്ണു നിറയാത്ത മക്കൾ ഉണ്ടാകില്ല. ഒന്നര ലക്ഷത്തോളം ലൈക്കും വിഷുവും അവർക്ക് ലഭിച്ചു എന്നുള്ളത് അവർ ഒറ്റക്കല്ല എന്നുള്ളതിന്റെ ഡിജിറ്റൽ തെളിവ് തന്നെയായിരുന്നു. മകൻ ഉപേക്ഷിച്ചുപോയി എന്ന് അമ്മയും അച്ഛനും പറഞ്ഞപ്പോൾ അവരുടെ മനസ്സ് വേദനിച്ചു. അതുപോലെ മാതാപിതാക്കളോട് സ്നേഹമുള്ള മക്കൾ കണ്ടപ്പോൾ ആ മക്കളുടെയും മനസ്സ് നൊന്തു കാണും.

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ കുറവല്ല ഈ സമൂഹത്തിൽ എങ്കിലും മാതാപിതാക്കളെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന മക്കളും നമ്മുടെ സമൂഹത്തിലുണ്ടല്ലോ. അതുതന്നെയാണ് ആ പോസ്റ്റിന് ലഭിച്ച പിന്തുണയിൽ നിന്ന് സമൂഹത്തിന് മനസ്സിലാകുന്നത്. മാതാപിതാക്കളെ ചേർത്തു പിടിക്കുന്ന മക്കൾ ആവണം. കാരണം വാർദ്ധക്യകാലം ആർക്കും അന്യം അല്ലല്ലോ.

Be the first to comment

Leave a Reply

Your email address will not be published.


*