തന്റെ തല വര മാറ്റിയത് ടാഗോർ ട്യൂഷൻ സെന്ററും ആ പത്തു വർഷ പ്രണയവും : ഹരീഷ് കണാരൻ

മറ്റുള്ളവരിൽ ഇല്ലാത്ത ഒരുപാട് വൈഭവങ്ങളുടെ കലവറയാണ് ഹരീഷ് കണാരൻ എന്ന നടൻ. ഇതുവരെ ചെയ്തിട്ടുള്ള എല്ലാ വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. കോമഡി വേദികളിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ വന്നു വന്ന് ഹരീഷ് ഇല്ലാത്ത ഒരു സിനിമയും ഇല്ല എന്നുള്ള അവസ്ഥയായിരിക്കും മലയാള സിനിമകൾ.

സിനിമ ജീവിതം തന്റെ തൊഴിലായി സ്വീകരിക്കുന്നതിനു മുമ്പ് ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി ഹരീഷ് കണാരൻ ചെയ്യാത്ത ജോലികൾ ഉണ്ടായിരുന്നില്ല. പെയിന്റിംഗ് ഡ്രൈവിംഗ് തീയേറ്റർ ഓപ്പറേറ്റിങ് ഒക്കെയായി ഒരുപാട് ജോലികളിലൂടെ ഹരീഷ് എന്ന തനി നാടൻ മനുഷ്യൻ കടന്നു പോയിട്ടുണ്ട്. കഷ്ടപ്പാടിൽ നിന്ന് ജീവിതം പടുത്തുയർത്തിയ ഒരാളാണ് ഹരീഷ്. അതുകൊണ്ടുതന്നെയാണ് ഇത്രത്തോളം വിനയം ആ മനുഷ്യന്റെ മുഖത്ത് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.

ഇതിനിടയിൽ പഠിക്കാൻ എപ്പോഴോ മോഹം തോന്നി അങ്ങനെയാണ് പെരുമണ്ണ ടാഗോർ ട്യൂഷൻ സെന്ററിലേക്ക് ജീവിതം മുറിച്ചു മാറ്റപ്പെടുന്നത്. അവിടേക്ക് പോയത് പത്താം ക്ലാസ് പരീക്ഷ എങ്ങനെയെങ്കിലും ഒന്ന് ജയിച്ചു കിട്ടാനാണ് പക്ഷേ സംഭവിച്ചത്. 10 വർഷത്തെ പ്രണയമായിരുന്നു എന്ന് മാത്രം.

സിനിമയിൽ എത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന ജോലികൾ തന്നെയായിരുന്നു നന്നായി ജീവിതം കൊണ്ടു പോയിരുന്നത്. കാരണം മറ്റൊന്നുമല്ല. സിനിമക്ക് മുമ്പ് മിമിക്രി ഷോകൾ ഒക്കെ അവതരിപ്പിച്ചിരുന്നു എങ്കിലും അതൊന്നും വയറിന്റെ വിശപ്പടക്കാൻ മാത്രം പാകത്തിന് ഉള്ളതായിരുന്നില്ല.

ട്യൂഷൻ സെന്ററിൽ നിന്നായിരുന്നു പ്രണയത്തിന്റെ തുടക്കം. സന്ധ്യയെ പരിചയപ്പെട്ടതും പ്രണയിച്ചതും ടാഗോർ ട്യൂഷൻ സെന്ററിൽ നിന്നും. ജീവിതത്തിൽ ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങളും സമാധാനവും എല്ലാം ലഭിച്ചത് ആ പ്രണയത്തിൽ നിന്നും അതിനോടനുബന്ധിച്ച് ഉണ്ടായ കല്യാണത്തിൽ നിന്നും ആണ് എന്നാണ് ഹരീഷ് കണാരന്റെ വിശ്വാസം.

ഒഴിവുസമയങ്ങളിൽ ഹരീഷിനെ ഒരു ഹോബിയായിരുന്നു ഓഡിയോ കാസറ്റ് കേട്ട് അനുകരിക്കുക എന്നത്. അവിടെ മുതലാണ് മിമിക്രിയിലേക്കുള്ള പ്രചോദനം ഉണ്ടായത്. ആ സമയത്തൊക്കെ ജീവിതം ഭംഗിയായി കൊണ്ടു പോയത് ഭാര്യയുടെ വരുമാനം കൊണ്ട് ആയിരുന്നു എന്ന് ഹരീഷ് കണാരൻ തുറന്നു സമ്മതിക്കുന്നുണ്ട്. അതിന് ഒരു പുരുഷത്വതിന്റെ ദുരഭിമാന ബോധവും ആ മുഖത്ത് കാണുന്നില്ല.

ഹരീഷ് കണാരന് രണ്ട് മക്കളാണ്. ഭാര്യയും രണ്ടു മക്കളുമൊത്ത് സന്തോഷത്തിലാണ് ആ കുടുംബം. വിനയമാണ് ആ വീടിന്റെ ഹൈലൈറ്റ് എന്നാണ് എല്ലാവരും പറയുക. വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും വിനയം മുഖമുദ്രയാക്കി കൊണ്ടു നടക്കുന്ന മഹാ മനുഷ്യനാണ് ഹരീഷ് കണാരൻ.

Be the first to comment

Leave a Reply

Your email address will not be published.


*