കുടുംബ വിളക്കിനെ കുറിച്ചുള്ള അനുഭവം തുറന്നു പറയുകയാണ് ഇപ്പോൾ ശരണ്യ

ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ഒരു പ്രശസ്ത ചലച്ചിത്ര താരമാണ് ശരണ്യ ആനന്ദ്. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിൽ ആയിരുന്നു എങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. 2017 മുതലാണ് അഭിനയ ജീവിതം ആരംഭിച്ചത് എങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കാൻ താരത്തിന്റെ അഭിനയ മികവിന് സാധിച്ചിട്ടുണ്ട്.

എന്നാൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രമായിരുന്നു താരത്തിന്റെ ആദ്യചിത്രം. അതിനു ശേഷം ഒരുപാട് നല്ല മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം സീരിയലിലും സജീവമാണ്.

ചാനലിൽ മുൻനിര റേറ്റിംഗ് നിൽക്കുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിൽ വില്ലത്തി വേഷത്തിലാണ് ഇപ്പോൾ ശരണ്യ ആനന്ദ് അഭിനയിക്കുന്നത്. കുടുംബ വിളക്കിനെ കുറിച്ചുള്ള അനുഭവം തുറന്നു പറയുകയാണ് ഇപ്പോൾ ശരണ്യ.  കൃത്രിമമില്ലാത്ത കഥയായതു കൊണ്ടായിരിക്കണം ഇത്രത്തോളം പ്രേക്ഷകപ്രീതിയും പിന്തുണയും ലഭിക്കുന്നത് എന്നാണ് താരത്തിന്റെ നിഗമനം.

വീട്ടിൽ അമ്മയും അച്ഛനും മുടങ്ങാതെ കാണുന്ന ഒരു പരമ്പര കൂടിയാണ് കുടുംബ വിളക്ക് എന്നു  ശരണ്യ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. കഥാപാത്രമാണെങ്കിലും നീ ചെയ്യുന്നത് ശരിയല്ല. കുറച്ചുകൂടി പാവമായ വേദികയെ കാണിക്കണം. തിരക്കഥ മാറ്റിയെഴുതാൻ ആവശ്യപ്പെടു  എന്നെല്ലാം പറഞ്ഞു അച്ഛൻ കളിയാക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

ശരണ്യയുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. വിവാഹവും അഭിനയ ജീവിതവും ഒരുമിച്ചു കൊണ്ടു പോകാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ശരണ്യ. കുടുംബവിളക്ക് രണ്ടാം ഷെഡ്യൂൾ ഭാഗത്തായിരുന്നു പെണ്ണുകാണലും തുടർന്ന് വിവാഹവും  നടന്നത്.  ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. മനേഷ് ആണ് താരത്തിന്റെ  ഭർത്താവ്.

Be the first to comment

Leave a Reply

Your email address will not be published.


*