എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ ഫോട്ടോസ് പങ്കുവെച്ചു പ്രിയതാരം ചിപ്പി

ഭർത്താവ് നിർമ്മിക്കും. ഭാര്യ അഭിനയിക്കും. അതാണ് ചിപ്പിയുടെ കാര്യത്തിൽ കൂടുതലും സംഭവിച്ചിട്ടുള്ളത്. പാഥേയം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ മകളായാണ് അഭിനയ ജീവിതത്തിലേക്ക് ചിപ്പിയുടെ അരങ്ങേറ്റം. സിനിമകളിലും സീരിയലുകളിലും ആയി ഇപ്പോൾ ചിപ്പി പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനയത്രി ആണ്.

നായകി, കൂട്ടുകാരി, സഹോദരി തുടങ്ങി എല്ലാത്തരം കഥാപാത്രങ്ങളെയും അഭിനയിച്ചു ഫലിപ്പിച്ച താരമാണ് ചിപ്പി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സാന്ത്വനം എന്ന സീരിയലിൽ ആണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരമിപ്പോൾ ശക്തമായ ഒരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ അധികമൊന്നും സജീവമായിരുന്നില്ല താരം. പക്ഷേ ഇപ്പോൾ തന്റെ സീരിയലുകളുടെ പ്രമോഷന് ആവശ്യാർത്ഥം സജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിപ്പി ഫോട്ടോകളും വീഡിയോകളും മറ്റും പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. രഞ്ജിത്തിന്റെയും ചിപ്പിയുടെയും ഏക മകളാണ് അവന്തിക. അവന്തികയോടൊപ്പം ചിത്രത്തിൽ സീരിയൽ സിനിമ താരം ഷഫ്നയും ഉണ്ട്. മറ്റു പെൺകുട്ടികൾ സാന്ത്വനം എന്ന പരമ്പരയിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*