19ആം വയസ്സിൽ നേടിയെടുത്ത സ്വപ്ന ജോലി ഉപേക്ഷിച്ചാണ് ഞാൻ ഇതിനായി ഇറങ്ങിയത്..

ഉടൻ പണത്തിന്റെ പുതിയ സീസണിലെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ. ഒരുപാട് കാലം അവതാരക രംഗത്ത് ഉണ്ടായിരുന്നവരുടെ പെട്ടെന്നുള്ള മാറ്റം പ്രേക്ഷകർ അംഗീകരിക്കുമോ എന്ന ആശങ്ക കുറവായിരുന്നില്ല എങ്കിലും വളരെ മികവുള്ള പ്രതികരണങ്ങൾ നേടി പ്രിയങ്കരമായ അവതരണത്തിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ് മീനാക്ഷി.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ് മീനാക്ഷി എങ്കിലും വ്യക്തിജീവിതത്തിലെ ട്വിസ്റ്റ്കളെ കുറിച്ച് കൂടുതലൊന്നും പ്രേക്ഷകർക്ക് വശമില്ല. ഇപ്പോൾ അത് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നായിക നായകൻലൂടെയാണ് പ്രേക്ഷകരിലേക്ക് താരം ഇറങ്ങി വരുന്നത്. ഇപ്പോൾ ഉടൻ പണത്തിൽ നിന്റെ പുതിയ അവതാരകയായും.

ലോക്ക് ഡൗണും കോവിഡും സാമൂഹിക ജീവിതത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ കൂട്ടത്തിൽ ഉടൻ പണവും ഉൾപ്പെട്ടു എന്നുവേണം പറയാൻ. ഉടൻ പണം ഇപ്പോൾ പഴയ രീതികളിൽ നിന്നും ശൈലികളിൽ നിന്നും അതീവമായ വ്യത്യസ്തത പുലർത്തിയാണ് മുന്നേറുന്നത്. ഈ പുതുമയിലേക്ക് അവതാരകരും പുതിയതായി എന്നത് നേട്ടം തന്നെയാണ്.

മീനാക്ഷി ചെറുപ്പം മുതലേ ആഗ്രഹിച്ച മനസ്സിൽ കൊണ്ടുനടന്ന ഒരു ജോലി നേടിയിരുന്നു. പത്തൊമ്പതാം വയസ്സിലാണ് താരത്തിന് ജോലി ലഭിക്കുന്നത്. ഇത്രത്തോളം ആഗ്രഹിച്ചു നേടിയ ജോലി വെറും മൂന്ന് വർഷം മാത്രമേ താരം ചെയ്തുള്ളു എന്നു കൂടെ മനസ്സിലാക്കണം. കാരണം ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ജോലി താരം രാജിവെച്ചു.

ഫ്ലൈറ്റിൽ കാബിൻ ക്രൂ മെമ്പർ ആവണം എന്നായിരുന്നു മീനാക്ഷിയുടെ മോഹം. ഫ്ലൈറ്റിൽ നിന്ന് ലീവ് എടുത്ത് ആയിരുന്നു നായികാ നായകനിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് അങ്ങനെ ലീവ് ഒന്നും കിട്ടാതായപ്പോൾ ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന വിഷയത്തിൽ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി. ആ തീരുമാനമാണ് രാജിക്കത്ത് ആയി പരിണമിച്ചത്.

ജീവിതത്തിൽ സ്വപ്നം കാണാൻ തുടങ്ങിയതു മുതൽ ആഗ്രഹിച്ചു നടന്നിരുന്ന ഒരു ജോലി കിട്ടിയിട്ടും അത് രാജിവെച്ച് നായിക നായകനിലേക്ക് അതിനുശേഷം ഇപ്പോൾ ഉടൻ പണത്തിലേക്കും വരണമെന്ന് ഉണ്ടെങ്കിൽ വീട്ടുകാരുടെ സഹകരണം കൂടിയേ തീരൂ. ഏത് വിഷയത്തിലും ചിന്തിച്ചു തീരുമാനിക്കുക എന്ന ഉപദേശം മാത്രമാണ് വീട്ടുകാർ നൽകിയിരുന്നത് എന്നാണ് മീനാക്ഷി പറയുന്നത്.

Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi

Be the first to comment

Leave a Reply

Your email address will not be published.


*