കക്ഷി അമ്മിണിപ്പിള്ളയിലെ ഷിബിലയുടെ പുതിയ മേക്ക്ഓവർ കണ്ട് കണ്ണ് തള്ളി ആരാധകർ.

കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികൾക്കിടയിൽ പരിചിതമായ മുഖമാണ് ഷിബില. തന്റെ ഗെറ്റപ്പിലൂടെയും അഭിനയ മികവുകൊണ്ടും ആരാധകരെ അമ്പരപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സജിത് കുമാർ അമ്മിണിപ്പിള്ള എന്നയാളെ കല്യാണം കഴിക്കുന്ന തടിച്ചിയായ നായികയായിട്ടാണ് ഷിബില സിനിമയിൽ അഭിനയിച്ചത്. അതുകൊണ്ടുതന്നെ കഥാപാത്രത്തിനുവേണ്ടി സമ്പൂർണ്ണ സമർപ്പണമാണ് ഷിബില ആ സിനിമയിൽ നടത്തിയത്.

താൻ പൊണ്ണത്തടി ആയതുകൊണ്ട് നായകന് നായികയോട് വരുന്ന വെറുപ്പും, സമൂഹത്തിൽ അപഹാസ്യങ്ങൾ ഒക്കെയാണ് സിനിമയുടെ കാതൽ. കാന്തി എന്ന കഥാപാത്രത്തെയാണ് ഷിബില കക്ഷി അമ്മിണിപ്പിള്ളയിൽ അവതരിപ്പിച്ചത്.

തന്റെ ശരീരത്തെ കുറിച്ച് യാതൊരുവിധ അപകർഷബോധം ഇല്ലാത്ത, എന്നാൽ സമൂഹം തന്റെ ശരീരത്തെ അപകർഷതാ ബോധത്തോടെ കൂടി കാണുന്ന കഥാപാത്രമാണ് കാന്തി.

ആ സിനിമയ്ക്ക് വേണ്ടി പൂർണ്ണ സമർപ്പണത്തോടെ കൂടി തടി കൂട്ടിയത് സിനിമാലോകത്ത് വൻ പ്രശംസക്ക് കാരണമായിരുന്നു. നല്ല അഭിനയ മികവുകൊണ്ട് ആരാധകരെ ഉണ്ടാക്കാനും താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോൾ താരത്തിന്റെ പുതിയ മേക്ക് ഓവർ ആണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഷിബില ഇപ്പോൾ അമ്മിണിപ്പിള്ള യിലെ തടിച്ച പെൺകുട്ടി അല്ല. കിടിലം മേക്കോവറിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകർക്ക് തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിലാണ് താരത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്ക്.

Be the first to comment

Leave a Reply

Your email address will not be published.


*