താമാശയ്ക്കായ് ചെയ്തത്.. പക്ഷെ റ്റിക്റ്റോക് രാജ്ഞിക്ക് നഷ്ടമായത് 10 ലക്ഷം ഫോള്ളോവെർസ്

ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് അമേരിക്കയിലെ ചാർലി അമേലിയ. അമേരിക്കയിലെ നോർവാൾക്ക് സ്വദേശിയാണ് ചാർലി. 9.95 കോടിയായിരുന്നു ചാർളിയുടെ ഫോളോവേഴ്സിന്റെ എണ്ണം. അധികം വൈകാതെ പത്തുകോടി എന്ന മാന്ത്രിക സംഖ്യയിൽ എത്തുമെന്നായിരുന്നു ചാർലി കരുതിയിരുന്നത്. പക്ഷേ എല്ലാം തകിടം മറിഞ്ഞു.

ഈയടുത്ത് പത്തു ലക്ഷത്തോളം ഫോളോവേഴ്സ് ചാർലിയുടെ അക്കൗണ്ടിനെ അൺഫോളോ ചെയ്തു. അതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയം. ഒരു വീഡിയോ വിവാദമായതാണ് പത്തുലക്ഷത്തോളം വ്യക്തികൾ ചാർലിയെ അൺഫോളോ ചെയ്യാൻ കാരണം. 10 കോടിയിൽ എത്തിക്കാമെന്ന ഉദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ് എങ്ങനെ ഒരു തരത്തിലേക്ക് എത്തിയത്.

ജെയിംസ് ചാൾസിന് ചാർലി അമേലിയ കുടുംബം നൽകിയ ഒരു വിരുന്നിന്റെ വീഡിയോ ആയിരുന്നു പ്രശ്നങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. ജെയിംസ് ചാൾസ് ഒരു ബ്യൂട്ടി യൂട്യൂബറാണ്. ചാർലിയുടെ സഹോദരി ഡിക്സി, അച്ഛൻ മാർക്, അമ്മ ഹെയ്ദി എന്നിവരാണ് സൽക്കാര സമയത്ത് വീഡിയോയിലുള്ളത്. ആരോൺ മേയ് ആണ് ചാർലിയുടെ വീട്ടിലെ ഷെഫ്.

ഉണ്ടാക്കിയ ഭക്ഷണത്തിൽ ഒന്ന് ഇഷ്ടപ്പെടാതെ ഇരിക്കുകയും അത് കഴിക്കുമ്പോൾ ഉണ്ടായ വിഷമങ്ങളും ബുദ്ധിമുട്ടുകളും വീഡിയോ ഓൺ ആയിരിക്കെ തന്നെ ചാർലി ഷേഫിനെതിരെ ഉന്നയിച്ച ആരോപണങ്ങളും എല്ലാമാണ് വീഡിയോ വിവാദമാകാൻ കാരണം. ഭക്ഷണം ഉണ്ടാക്കിയ കൈകളെ പരിഹസിച്ച് സംസാരിച്ചത് തന്നെയാണ് വിവാദങ്ങൾക്ക് തുടക്കം.

കൂടുതൽ ഫോളോവേഴ്സ് വേണമെന്നും പത്തു കോടി എത്താൻ കാത്തിരിക്കുകയാണെന്നും ഉള്ള ചാർലിയുടെ പ്രസ്താവനയും വിവാദങ്ങൾക്ക് കാരണമാകുന്നുണ്ട്. വളരെയധികം വരുമാനം പ്രതീക്ഷിച്ചു ചെയ്ത വീഡിയോ ഇത്തരം വിമർശനങ്ങൾക്ക് കാരണം ആയപ്പോൾ ചാർലി ഒരു ലൈവ് വീഡിയോയിലൂടെ മാപ്പപേക്ഷിക്കുകയും ഒരു പതിനാറുകാരിയുടെ പക്വത കുറവായി കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*