അവളുടെ പണംകൊണ്ട് IPS നേടി പിന്നീട് അവൾ താഴ്ന്ന ജാതിക്കാരിയാണെന്നു പറഞ്ഞ് ഒഴിവാക്കി.. പക്ഷെ പണി കിട്ടി

പാലം കടക്കുവോളം ‘നാരായണ’ പാലം കടന്നാൽ ‘കൂരായണ’ എന്ന് എന്ന പഴമക്കാരുടെ വാക്കിൽ പതിരില്ല എന്ന് തെളിയിക്കുകയാണ് ആന്ധ്ര പ്രദേശിലെ ഒരു സംഭവം. കഷ്ടതയും പ്രതിസന്ധിയും ഉള്ള കാലത്ത് എല്ലാവരോടും നല്ല പെരുമാറ്റവും സ്വഭാവ രീതിയും പ്രകടിപ്പിക്കുകയും സമ്പത്തും ഐശ്വര്യവും നല്ല കാലവും കൈവന്നാൽ സഹായിച്ചവരെയും കൂടെ നിന്ന് കരുത്തു പകർന്നുവരെയും മറക്കുന്നവർ ഇക്കാലത്ത് കുറവല്ല.

അങ്ങനെയൊരു സംഭവം ആണ് ആന്ധ്ര പ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തം ശമ്പളം കൊണ്ട് ഭർത്താവിന്റെ പഠനവും മറ്റു വീട്ടു ചിലവുകളും നോക്കിയ ഭാര്യയെ വലിയ ഒരു ഉദ്യോഗം ലഭിച്ചപ്പോൾ ഉപേക്ഷിച്ച ഒരു ഭർത്താവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത ഭാര്യ. ഒരേയൊരു കുറവു മാത്രം.

വിവാഹം കഴിക്കുമ്പോൾ ഒന്നും കാണാത്ത ഒരു പ്രശ്നം വലിയ ഉദ്യോഗം ലഭിച്ചപ്പോൾ ഭർത്താവ് കണ്ടു എന്നുവേണം മനസ്സിലാക്കാൻ. താഴ്ന്ന ജാതിക്കാരിയോടൊപ്പം ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ തനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ഉറച്ച തീരുമാനം പറയാൻ മാത്രം ഹൃദയ കാഠിന്യം ഉള്ളവനായി ആ ഭർത്താവ്. അതുവരെ ഇല്ലാത്ത ഒരു ജാതീയത അപ്പോൾ ഉടലെടുത്തു.

ബിരുധല ഭാവാനി മഹേഷ്വർ റെഡ്ഢി ദമ്പതികൾക്കിടയിൽ ആണ് ഈ പ്രശ്നം നടക്കുന്നത്. 2018 ലാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടക്കുന്ന സമയത്ത് മഹേശ്വര റെഡ്ഡിയുടെ വീട്ടുകാർ വിവാഹ വാർത്ത അറിഞ്ഞിട്ടില്ല. രഹസ്യമായാണ് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ സമയത്ത് തന്നെ ഭാര്യക്ക് റെയിൽവേയിൽ ജോലി ഉണ്ട്.

ഭർത്താവ് സിവിൽ സർവീസ് ഉദ്യോഗത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷാ ഫലം വന്നതിനുശേഷം വിവാഹ വാർത്ത വീട്ടുകാരെ അറിയിക്കാം എന്നായിരുന്നു ഭർത്താവ് ഭാര്യക്ക് നൽകിയ വാഗ്ദാനം. അത് വരെ വിവാഹ വാർത്ത വീട്ടുകാരിൽ നിന്നും മറച്ചു വെക്കുകയും സ്വന്തം ശമ്പളം കൊണ്ട് ഭർത്താവിന്റെ പഠനവും വീട്ടിൽ ചെലവും ഭാര്യ നന്നായി നോക്കുകയും ചെയ്തു.

അങ്ങനെ സിവിൽ സർവീസ് പരീക്ഷാ ഫലം വന്നു. ഭർത്താവ് നൂറ്റി ഇരുപത്തി ഒമ്പതാം റാങ്ക് കൂടെ പരീക്ഷ പാസാക്കുകയും ഐപിഎസ് ട്രെയിനിയായി നിയോഗിക്കപ്പെടുകയും ചെയ്തു. എന്നിട്ടും വിവാഹ വാർത്ത വീട്ടുകാരിൽ നിന്നും മറച്ചു വെച്ചു. ഓരോ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് ഒഴിഞ്ഞു മാറുകയായിരുന്നു.

വലിയ ഉദ്യോഗം കിട്ടിയപ്പോൾ തന്നെ ഉപേക്ഷിക്കുകയാണ് എന്നും തന്റെ കുറവ് കുറവുകളും പോരായ്മകളും വലുതായി കാണുകയാണ് ഭർത്താവ് ചെയ്യുന്നത് എന്നും മനസ്സിലാക്കാൻ ഭവാനിക്ക് അധിക നാൾ വേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ ഭവാനിയും ഒരു തീരുമാനമെടുത്തു. ആ തീരുമാനമാണ് ഭർത്താവിന്റെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവന്നത്.

ഇതുവരെ ഉണ്ടായ കാര്യങ്ങൾ വെച്ച് ഭവാനി ഒരു കേസ് ഫയൽ ചെയ്യുകയാണ് ഉണ്ടായത്. അങ്ങനെ കൗൺസിലിങ്ങിന് കൊണ്ടു വന്നപ്പോൾ ആണ് ഭർത്താവ് തന്റെ തീരുമാനം പുറത്തു പറയുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരിക്കെ തനിക്ക് അന്തസ്സ് കുറവാണ് താഴ്ന്ന ജാതി കാരിയുടെ കൂടെ ജീവിക്കാൻ എന്നായിരുന്നു ഭർത്താവിന്റെ വാക്കുകൾ.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് അന്വേഷിക്കുകയും ഭവാനി നൽകിയ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിയുകയും ചെയ്തപ്പോൾ ഐപിഎസ് ട്രെയിനി ആയിരുന്ന ഭർത്താവിന് സസ്പെൻഷൻ ലഭിക്കുകയാണ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു ഇത്. സസ്പെൻഷൻ പോരാ ഡിസ്മിസ് ചെയ്യണം എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ ഭൂരിപക്ഷ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*