ക്യാഷ് ഒന്നും നോക്കിയില്ല ഒരെണ്ണം വാങ്ങി 😎 മീനുട്ടി ആരാ മോൾ 😎

2005 ലെ ദീപാവലി ദിനത്തിൽ ഭൂജാതയായ താര സുന്ദരിയാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാർത്ഥ നാമം. എങ്കിലും അറിയപ്പെടുന്നത് ബേബി മീനാക്ഷി എന്നാണ്. സിനിമകളിലെ മികച്ച അഭിനയ പ്രഭാവവും ടെലിവിഷൻ പരമ്പരകളിലെ അത്ഭുതപ്പെടുത്തുന്ന അവതാരക മികവും താരത്തിന് ഒരുപാട് ആരാധകരെ നൽകി.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് മീനാക്ഷി.  തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ആയി ഇടയ്ക്കിടെ പ്രേക്ഷകരെ സന്ദർശിക്കുന്ന പതിവുണ്ട് താരത്തിന്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്ത ഒരു പുതിയ ഫോട്ടോയാണ് വൈറലാകുന്നത്.

അധ്വാനിച്ചുണ്ടാക്കിയ കാശു കൊണ്ട് വാങ്ങിയ പുതിയ കാറിന് അടുത്തുള്ള ഫോട്ടോയാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വില കൂടിയ കാറിന് അടുത്താണ് മീനാക്ഷി നിൽക്കുന്നത്. “ക്യാഷ് നോക്കിയില്ല പുതിയതൊന്ന് തന്നെ മേടിച്ചു” എന്നാണ് താരം ചിത്രത്തിനു താഴെ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് താരത്തിന്റെ പുതിയ ഫോട്ടോ. കാർ ആണോ അതോ ഡ്രസ്സ് ആണോ പുതിയത് എന്ന തമാശ രൂപേണ ചോദിച്ച പ്രേക്ഷകരും കൂട്ടത്തിലുണ്ട്. ഉരുളക്കുപ്പേരി പോലെ തന്നെ മീനാക്ഷിയുടെ മറുപടിയും കാണാം. “ഡ്രസ്സ് ആണ് ചേട്ടാ… അല്ലാതെ കാറ് ഞാൻ  എവിടുന്ന് വാങ്ങാൻ ആണ്, കാർ വേറെ ഒരു അങ്കിളിന്റെ ആണ്” എന്നാണ് അതേ നാണയത്തിൽ തന്നെ മീനാക്ഷി മറുപടി നൽകിയത്.

Meenakshi
Meenakshi

Be the first to comment

Leave a Reply

Your email address will not be published.


*