എനിക്ക് നല്ല ഉയരവും നല്ല ഫീച്ചേഴ്സുമാണ്.. പലരും സിനിമാ ഓഡിഷനെന്നു പറഞ്ഞു വിളിക്കുന്നത് മറ്റു പലതിനുമാണ് : ദുരനുഭവം പങ്കുവെച്ച് നേഹ സക്സേന

മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് ആരാധകരുള്ള പ്രശസ്ത ചലച്ചിത്ര താരമാണ് നേഹ സക്സേന. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം മലയാളത്തിലേക്ക് കടന്നു വരുന്നത്. കസബക്ക് ശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സഖാവിന്റെ പ്രിയസഖീ, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം കയ്യടി നേടുകയും ചെയ്ത താരമാണ് നേഹ.

സിനിമാ ലോകത്തു നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് ഇപ്പോൾ താരം നേഹ സക്സേന. അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മികവ് തന്നെയാണ് താരത്തെ ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യമായി നിലനിർത്തുന്നത്. വലിയ പ്രേക്ഷക പ്രീതിയുള്ള താരം ആയതിനാൽ തന്നെ സിനിമാ ലോകത്തെ കുറിച്ചുള്ള ഈ തുറന്നു പറച്ചിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ചതിനു പിന്നിലുള്ള ലക്ഷ്യം മുതൽ പറഞ്ഞാണ് മോശപ്പെട്ട അനുഭവങ്ങളിലേക്ക് താരം കടക്കുന്നത് തന്നെ. സ്വന്തം അമ്മക്ക് സുരക്ഷിതമായി ജീവിക്കാനുള്ള ഒരു ജീവിതമാർഗം ആയാണ് താൻ സിനിമയെ കണ്ടത് എന്നും അതിനു വേണ്ടിയാണ് സിനിമ അഭിനയ രംഗത്തേക്ക് ജീവിതത്തെ പറിച്ച് നട്ടത് എന്നുമായിരുന്നു താരം പറഞ്ഞത്.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് നേഹ സക്സേന ബാംഗ്ലൂരിലുള്ള ക്ലബ് മഹീന്ദ്ര ഹോളിഡേയ്സിൽ ജോലി ചെയ്തിരുന്നു. ആ സമയത്താണ് ഫാഷൻ ഷോകൾ ചെയ്തു തുടങ്ങുന്നത്. അതിനൊപ്പം തന്നെ സിനിമയിലേക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ ഒരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. ഓഡിഷൻ ഘട്ടങ്ങളിൽ നിന്നാണ് മോശപ്പെട്ട അനുഭവങ്ങളുടെ തുടക്കം എന്നാണ് താരം പറഞ്ഞു വരുന്നത്.

താരം നല്ല ഉയരമുള്ള കൂട്ടത്തിലാണ്. അതുപോലെ കണ്ണിന്റെ ഭംഗി എല്ലാവരും പറയപ്പെടാറുണ്ട്. അതുപോലെ തന്നെ ശാരീരികമായി വളരെ നല്ല ഫീച്ചറുകൾക്കുടമയും ആണ് താരം. ഇതുകൊണ്ട് എല്ലാം തന്നെ ഓടിഷന്റെ അടുത്ത ദിവസം സംവിധായകരോ നിർമ്മാതാവോ കോർഡിനേറ്റർമാരോ തന്നെ വിളിച്ചിരുന്നു. മോശപ്പെട്ട അർത്ഥത്തിലുള്ള ഫോൺകോളുകൾ.

നേഹ നാളെ ഷോർട്ട് അഡ്രസ്സിൽ വരാൻ കഴിയുമോ.. എന്നാണ് അവരുടെ ചോദ്യം. എന്തിനാണ് അങ്ങനെ ഒരു വേഷം എന്ന് ചോദിച്ചാൽ ഉടൻ മറുപടി വരും. സിനിമയിൽ ഗ്ലാമർ റോൾ ആണ്. മാഡം ഓടിഷൻ വന്നത് സൽവാറും കമ്മീസും ഇട്ടിട്ട് അല്ലേ എന്ന്. പലയിടത്ത് വെച്ചും നേരിൽ കാണണമെന്ന ആവശ്യവുമായി വിളിച്ചിരുന്നു എങ്കിലും ഇതെല്ലാം കാസ്റ്റിംഗ് കൗച് ആണെന്ന് മനസ്സിലാക്കുകയാണ് ഉണ്ടായത് എന്നാണ് താരത്തിന്റെ വാക്കുകൾ.

Neha Saxena
Neha Saxena
Neha Saxena
Neha Saxena
Neha Saxena
Neha Saxena
Neha Saxena
Neha Saxena

Be the first to comment

Leave a Reply

Your email address will not be published.


*