ഒരു ബ്ലൗസ് എങ്കിലും വാങ്ങി കൊടുത്തൂടെ, ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തിന് നേരെ സദാചാരവാദികളുടെ ആക്രമണം…

മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ ഗീതാ പ്രഭാകർ എന്ന പോലീസ് ഉദ്യോഗസ്ഥയെ മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയില്ല. അതിലെ ശക്തമായ കഥാപാത്രത്തെ അഭിനയിച്ചിരിക്കുന്നത് ആശാ ശരത്താണ്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് ആശാ ശരത്ത്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നെങ്കിലും, പിന്നീട് സീരിയൽ രംഗത്ത് നിന്ന് വിട്ടു നിന്നു. പക്ഷേ തന്റെ അഭിനയ മികവ് പല സിനിമകളിലൂടെ ആശാശരത് കാഴ്ച വെക്കുകയുണ്ടായി.

2012 ഫഹദ് ഫാസിൽ, ആൻ ആഗസ്റ്റിൻ അഭിനയിച്ച ഫ്രൈഡേ എന്ന സിനിമയിലൂടെയാണ് ആശാ ശരത്ത് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരുടെ കൂടെയും താരം അഭിനയിക്കുകയുണ്ടായി.

ഇപ്പോൾ വാർത്തയായിരിക്കുന്നത് ആ ശറത്തിന്റെ മകൾ ഉത്തര സിനിമയിലേക്ക് കടന്നു വന്നതാണ്. മനോജ് കാനയുടെ കേദ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഉത്തര ശരത് വിമർശനങ്ങൾ നേരിടാൻ തുടങ്ങിയിരിക്കുകയാണ്.

സദാചാര ആങ്ങളമാരുടെ ചൊറി കമന്റുകൾ ആണ് കൂടുതലും കാണുന്നത്. ഇവൾ കാണാൻ കൊള്ളില്ല കെട്ടിച്ചു വിട്ടു കൂടെ എന്നും, അവൾക്ക് ഒരു ബ്ലൗസ് എങ്കിലും വാങ്ങിച്ചു കൊടുത്തു കൂടെ.. തുടങ്ങിയ കമന്റുകൾ ആണ് സദാചാര ആങ്ങളമാരുടെ വക വന്നുകൊണ്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*