മഞ്ജു ചേച്ചിയുടെ തിരിച്ചുവരവ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണെങ്കിൽ, എന്റെ തിരിച്ചുവരവ് ഇതിലൂടെ ആയിരിക്കും…

മഞ്ജു ചേച്ചിയുടെ തിരിച്ചുവരവ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണെങ്കിൽ, എന്റെ തിരിച്ചുവരവ് ഇതിലൂടെ ആയിരിക്കും… വിശേഷം പങ്കുവെച്ച് സീരിയൽ നടി ചന്ദ്ര ലക്ഷ്മൺ.

2002 ൽ മനസ്സെല്ലാം എന്ന തമിഴ് സിനിമയിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ചന്ദ്ര ലക്ഷ്മൻ. അതേ വർഷം തന്നെ സ്റ്റോപ്പ് വയലൻസ് എന്ന പൃഥ്വിരാജ് സിനിമയിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു ചന്ദ്ര ലക്ഷ്മൻ.

സിനിമയെക്കാൾ ലക്ഷ്മി ചന്ദ്രൻ കൂടുതൽ മികവു കാണിച്ചത് സീരിയൽ അഭിനയത്തിലൂടെയാണ്. ഒരുപാട് വർഷക്കാലം സീരിയൽരംഗത്ത് സജീവമാകാനും ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനും താരത്തിനു സാധിച്ചു.

പക്ഷേ പെട്ടെന്നായിരുന്നു ഫീൽഡിൽനിന്ന് താരം അപ്രത്യക്ഷമായത്. 2010 നു ശേഷം സിനിമാരംഗത്തു നിന്നും, 2015 ന് ശേഷം സീരിയൽരംഗത്തുനിന്നും അപ്രത്യക്ഷമാകുവായിരുന്നു താരം. തമിഴ് സീരിയൽ രംഗത്തായിരുന്നു താരം അവസാനമായി അഭിനയിച്ചിരുന്നത്. . പക്ഷേ ഇപ്പോൾ താരം തിരിച്ചുവരവിന്റെ പാതയിലാണ്.

നീണ്ട പത്ത് വർഷത്തിനുശേഷം താരം മലയാള സിനിമയിൽ വീണ്ടും അഭിനയിക്കാൻ പോവുകയാണ്. സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് നടി തിരിച്ചെത്തുന്നത്. തന്റെ തിരിച്ചുവരവിനെ കുറിച്ച് വാചാലയായിരിക്കുകയാണ് നടി.

ഒരു അഭിമുഖത്തിൽ തന്റെ തിരിച്ചുവരവിനെക്കുറിച്ച് താരം പറയുകയുണ്ടായി. ” മഞ്ജു ചേച്ചിക്ക് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ കിട്ടിയ തിരിച്ചുവരവിനെ പോലെയാണ് എനിക്ക് ഈ സീരിയൽ. മലയാളികൾ എന്നെ സ്വീകരിക്കുമെന്ന് വിശ്വാസം എനിക്കുണ്ട്. എന്ന് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

സീരിയലിന്റെ കഥ കേട്ടപ്പോൾ തന്നെ ഇതിനേക്കാൾ വലിയ തിരിച്ചു വരവ് ഇനി കിട്ടാനില്ല എന്നും താരം കൂട്ടിച്ചേർത്തു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സീരിയൽ രംഗത്ത് സജീവമായിരുന്നു താരം. പക്ഷേ എല്ലാ ഭാഷകളിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷം ആയതാണ് ചന്ദ്ര ലക്ഷ്മൺ.

എന്തായാലും മലയാളികൾ താരത്തിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ്. തന്റെ അഭിനയ മികവ് ഒരിക്കൽ കൂടി മിനിസ്ക്രീനിൽ കാണിക്കാൻ വേണ്ടി ഒരുങ്ങിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ.

Be the first to comment

Leave a Reply

Your email address will not be published.


*