ഇപ്പോൾ ഭരിക്കുന്ന പാർട്ടി വളരെ നല്ല കാര്യമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തിരിക്കുന്നത്.. സർക്കാരിനെ പ്രശംസിച്ചു ദൃശ്യം സിനിമയിലെ ബാലതാരം എസ്തർ അനിൽ..

സർക്കാരിനെ പ്രശംസിച്ചു ദൃശ്യം സിനിമയിലെ ബാലതാരം എസ്തർ അനിൽ..

ജയസൂര്യ നായകനായ നല്ലവൻ എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് എസ്തർ അനിൽ. പിന്നീട് ഒരു നാൾ വരും എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും, മലയാളികൾ എസ്തറിനെ സ്വീകരിച്ചത് ദൃശ്യം എന്ന മോഹൻലാൽ സിനിമയിലെ ബാലതാര വേഷത്തെ ആണ്.

ദൃശ്യം എന്ന സിനിമയിലൂടെ എസ്തറിന്റെ തലവര തന്നെ മാറുകയായിരുന്നു. മലയാളത്തിലെ അതുവരെയുണ്ടായിരുന്ന എല്ലാ സിനിമകളുടെ റെക്കോർഡുകളും ബ്രേക്ക് ചെയ്ത സിനിമയാണ് ദൃശ്യം. മോഹൻലാലിന്റെ തകർപ്പൻ അഭിനയത്തോടൊപ്പം, മോഹൻലാലിന്റെ ഇളയ മകളായി അഭിനയിച്ച എസ്തറും സിനിമയിൽ സ്കോർ ചെയ്തിരുന്നു.

ദൃശ്യം ടൂ വിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ്. ആ സിനിമയിലെ വിശേഷങ്ങൾ ഒരു വാർത്താചാനലിൽ പങ്കുവെക്കുമ്പോൾ ആണ്, എസ്തർ സംസ്ഥാന സർക്കാരിന്റെ മികവുകളെ കുറിച്ച് വാചാലയായത്. കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് എസ്തർ പ്രശംസിച്ചു പറഞ്ഞത്.

ഇപ്പോൾ ഭരിക്കുന്ന പാർട്ടി വളരെ നല്ല കാര്യമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തിരിക്കുന്നത്, കോവിഡ് കാലത്തെ അവരുടെ പ്രവർത്തികൾ വളരെ മികച്ചതാണ്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർത്താൻ കോവിഡ് കാലഘട്ടത്തിൽ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ ഒക്കെ വളരെ നല്ല കാര്യങ്ങളാണ് എന്ന് എസ്തർ കൂട്ടിച്ചേർത്തു.

തന്റെ ചാച്ചൻ ഇലക്ഷനിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട് എന്ന് എസ്തർ അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ പക്ഷേ അതിനെ കുറിച്ച് യാതൊരു ഭയവുമില്ല എന്ന് താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

മലയാളത്തിനു പുറമേ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും, തമിഴിലെ പാപനാശം എന്ന സിനിമയിലും എസ്തർ അഭിനയിച്ചിട്ടുണ്ട്. ജോഹർ എന്ന തെലുങ്ക് സിനിമയിൽ ആണ് താരം അവസാനമായി അഭിനയിച്ചിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*