അമ്പലത്തിൽ ചെല്ലുമ്പോൾ പിതാവിനും പുത്രനും എന്നും, പള്ളിയിൽ ചെല്ലുമ്പോൾ യേശുവിനെ കേറി കൃഷ്ണ എന്നും വിളിക്കുന്ന വിത്താണിവൻ.. വൈറലായി ജിഷിൻ പങ്കുവെച്ച കുറിപ്പ്

മലയാളം ടെലിവിഷൻ പരമ്പരകൾ, ഗെയിം ഷോകൾ എന്നിവയിലൂടെ  എല്ലാമാണ് ജിഷിൻ മോഹൻ പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുന്നത്.  ജിഷിൻ മാത്രമല്ല ഭാര്യ വരദയും മകൻ ജിയാനും പ്രേക്ഷകർക്ക് സുപരിചിതരാണ്. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ ജിഷിൻ വരദ താര ദമ്പതികൾക്ക് ഫോളോവേഴ്സ് ഏറെയാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വലിയ വിജയം കൈവരിച്ച ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ പ്രേക്ഷകർക്ക് ഇടയിലേക്ക് ഇറങ്ങി വന്നത്. എങ്കിലും അമ്മ അമല തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിലൂടെ ആയിരുന്നു  പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്.  സഹധർമ്മിണി വരദയും സീരിയൽ രംഗങ്ങളിൽ പ്രശസ്ത തന്നെ. ഒരുപാട്  സീരിയലുകളിൽ നല്ല കഥാപാത്രങ്ങളിലൂടെ ഇപ്പോഴും വരദ  പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ജിഷിൻ വരദ താരദമ്പതികളുടെ ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ജിഷിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയും കുറിപ്പും ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ജിഷിനും വരദയും കുഞ്ഞു ജിയാനും പള്ളിയിൽ പ്രാർത്ഥിക്കുന്ന ഫോട്ടോയുടെ കൂടെയാണ് താരം കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. ഒരുപാട് പേരാണ് നല്ല മികച്ച പ്രതികരണങ്ങളുമായി താരത്തിന്റെ  പോസ്റ്റിനെ സമീപിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ  കുറിപ്പ് ഇങ്ങനെ വായിക്കാം.

“പ്രാർത്ഥിക്കുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും, എന്നാലും ഇവൻ എന്താണാവോ പ്രാർത്ഥിക്കുന്നത്?
അമ്പലത്തിൽ പോകുമ്പോൾ കൃഷ്ണാ  ഭഗവാനേ  രച്ചിച്ചണേ… വാവക്ക് ഉവ്വാവു ഒന്നും വരുത്തല്ലേ… വാവ നല്ല കുട്ടി ആണേ… കുരുത്തക്കേട് ഒന്നും കാട്ടൂലേ  എന്നും പള്ളിയിൽ പോകുമ്പോൾ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ( ഈ വാക്ക് വായിൽ കൊള്ളാത്തതുകൊണ്ട് അവന്റെ രീതിയിൽ) പാച്ചിച്ചുചനും  ആമേൻ എന്നും പ്രാർത്ഥിക്കണം എന്നാണ് പറഞ്ഞു കൊടുത്തിരിക്കുന്നത്.

പക്ഷേ… അമ്പലത്തിൽ ചെല്ലുമ്പോൾ പിതാവിനും പുത്രനും എന്നും പള്ളിയിൽ ചെല്ലുമ്പോൾ യേശുവിനെ കേറി കൃഷ്ണ എന്നും വിളിക്കുന്ന വിത്താണിവൻ. എന്ത് പേരിട്ട് വിളിച്ചാലും ദൈവങ്ങളെല്ലാം ഒന്നു തന്നെയല്ലേ? പ്രാർഥനകൾ  കേട്ടാൽ  മാത്രം മതി. ജാതിയും മതവും ഇല്ലാതെ വളരട്ടെ നമ്മുടെ അടുത്ത തലമുറയെങ്കിലും”

Be the first to comment

Leave a Reply

Your email address will not be published.


*