മഞ്ഞുരുകും കാലം ഫെയിം ജാനി കുട്ടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്.. ഏറ്റെടുത്ത് ആരാധകർ.

ഒരാൾ പ്രശസ്തനാവാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല, ഒരുപാട് സീരിയലുകളിൽ വേഷമിടണമെന്നില്ല, എന്നതിനുള്ള വ്യക്തമായ ഉദാഹരണമായിരുന്നു ജാനി കുട്ടി എന്ന മോനിഷ. മഞ്ഞുരുകും കാലം എന്ന മലയാള സീരിയലിലൂടെ പല നടിമാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത പിന്തുണയാണ് മോനിഷയ്ക്ക് ലഭിച്ചത്.

ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിങ്ങ് ഉള്ള സീരിയൽ ആയിരുന്നു മഞ്ഞുരുകും കാലം. മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച കഥാപാത്രമായിരുന്നു മഞ്ഞുരുകും കാലത്തിലെ മോനിഷയുടേത്.

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെ ജീവിച്ചു കാണിച്ചു മോനിഷ മുൻനിര നടിമാരുടെ ലിസ്റ്റിലേക്ക് പെട്ടെന്ന് ഉയർന്നു വരികയായിരുന്നു.

രണ്ട് വർഷത്തിനു മുമ്പായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. തന്റെ വിവാഹ ഫോട്ടോകൾ മോനിഷ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു.

താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് മോനിഷയുടെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*