തട്ടീം മുട്ടിയിലെ വാസവദത്തയുടെ മകൾ ഇനി സാന്ദ്ര ഐപിഎസ്… സന്തോഷം പങ്കുവെച്ചു മനീഷ

ഒരുപക്ഷേ എല്ലാ മലയാളികളും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാള സീരിയൽ ആയിരിക്കും തട്ടീം മുട്ടിയും. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിൽ മലയാളത്തിലെ പ്രശസ്ത നടി കെ പി എ സി ലളിത അടക്കമുള്ള പ്രശസ്തരായ നടീനടന്മാർ അണിനിരക്കുന്നുണ്ട്.

എഴുനൂറിലധികം എപ്പിസോഡുകൾ പിന്നിട്ട തട്ടിം മുട്ടിം 2011-ലാണ് ആരംഭിച്ചത്. മഞ്ജു പിള്ളയുടെയും ജയ കുമാറിന്റെയും മകളായി അഭിനയിക്കുന്ന മീനാക്ഷി എന്ന കഥാപാത്രത്തിന്റെ ഭർത്താവായ ആദിയുടെ അമ്മയായി അഭിനയിക്കുന്നത് മനീഷയാണ്.

വാസവദത്ത എന്ന കഥാപാത്രത്തെയാണ് മനീഷ അഭിനയിക്കുന്നത്. തന്റെ കോമഡി കഥാപാത്രത്തിലൂടെ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് എളുപ്പത്തിൽ സാധിച്ചിട്ടുണ്ട്. ലോട്ടറി നേടിയ വട്ടൻ ആയ ഭർത്താവിന്റെ കുടുംബിനി ആയിട്ടാണ് മനീഷ വേഷമിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷങ്ങൾ മനീഷ് പങ്കുവയ്ക്കാറുണ്ട്. തന്റെ മകളുടെ വിശേഷം ആയിട്ടാണ് മനീഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്.

മനീഷയുടെ മകൾ അമ്മയെ പോലെ തന്നെ അഭിനയരംഗത്തേക്ക് വരുന്നതിന്റെ സന്തോഷവാർത്തയാണ് മനീഷ പങ്കുവെച്ചിട്ടുള്ളത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ചാക്കോയും മേരിയും എന്ന സീരിയലിൽ ഐപിഎസ് കാരി ആയിട്ടാണ് മനീഷയുടെ മകൾ പ്രത്യക്ഷപ്പെടുന്നത്.

മനീഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് എങ്ങനെയാണ്

“പ്രിയരെ വീണ്ടും ഒരു സന്തോഷവാർത്ത മാനം എന്റെ മകൾ നീരദ ഷീൻ മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐ.പി.എസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ന് മുതൽ വന്നു തുടങ്ങി.. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു..’

മകളുടെ ഐപിഎസ് വേഷത്തിലുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടാണ് മനീഷ ഈ കാര്യം ആരാധകരോട് പങ്കുവച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*