സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മലയാളത്തിലെ മൂന്ന് ബാലതാര സുന്ദരികളുടെ ഫോട്ടോഷൂട്ട്

മലയാള സിനിമയിൽ ബാലതാരങ്ങൾ ആയി കടന്നുവന്ന ഒരുപാട് പേർ പിന്നീട് അറിയപ്പെടുന്ന നടിനടന്മാരായി സിനിമാലോകത്ത് സജീവമായിട്ടുണ്ട്. ബാലതാരങ്ങൾ ആണെങ്കിലും തങ്ങളുടെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് സംസ്ഥാനം മുതൽ ദേശീയതലത്തിൽ വരെ അവാർഡുകൾ നേടിയെടുത്ത കൊച്ചു മിടുക്കന്മാരും മിടുക്കികളും മലയാള സിനിമക്കുണ്ട്.

ബേബി ശ്യാമിലി, ബേബി സനുഷ, മാസ്റ്റർ സനൂപ്, മാസ്റ്റർ ഗൗരവ് മേനോൻ, മാസ്റ്റർ ധനഞ്ജയ് തുടങ്ങിയ ഒട്ടേറെ ബാലതാരങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇവരൊക്കെ തങ്ങളുടെ അഭിനയമികവു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്നെടുത്തവരാണ്.

ഈയടുത്ത് മലയാളസിനിമയിൽ ഏറെ ആരാധകരെ ഉണ്ടാക്കിയെടുത്ത ബാലതാരങ്ങൾ ആണ് അനശ്വര രാജൻ, അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ്. ഇവരിപ്പോൾ ബാലതാരങ്ങൾ അല്ല. 15 ന്റെയും 18 ന്റെയും നിറവിലാണ് ഇവർ.

മൂന്നുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. നിങ്ങളുടെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ മൂന്നുപേരും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ബാല താരപരിവേഷം മാരി, സിനിമയിലെ മുൻനിര നായികമാരെക്കാളും ബോൾഡായിട്ടുള്ള ഫോട്ടോകളാണ് മൂന്നുപേരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.

ഇപ്പോൾ അനശ്വര രാജൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച, മൂന്ന് പേരും ഒന്നിച്ചുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. double bubble disco queens എന്ന ക്യാപ്ഷനോട്‌ കൂടിയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

2007 മോഹൻലാൽ നായകനായ ചോട്ടാ മുംബൈ എന്ന സിനിമയിലൂടെയാണ് അനിഖ സുരേന്ദ്രൻ ബാലതാരമായി സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം വേഷമണിഞ്ഞിട്ടുണ്ട്.

2017 ൽ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അനശ്വര രാജൻ സിനിമയിലേക്ക് കടന്നു വന്നതെങ്കിലും, താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്.

2018 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ ഞാൻ പ്രകാശൻ എന്ന സിനിമയിലാണ് ദേവിക സഞ്ജയ്‌ ആദ്യമായി അഭിനയിക്കുന്നത്. പുറത്തിറങ്ങാൻ പോകുന്ന ഷെയ്ൻ ചിത്രമായ ഖുർബാനിയിലും താരം അഭിനയിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*