മൂന്നാറിലെ തണുപ്പിൽ കിടിലൻ ഫോട്ടോഷൂട്ട്മായി നടി മഡോണ സെബാസ്റ്റ്യൻ.. തകർപ്പൻ ലുക്കിലുള്ള ഫോട്ടോകൾ കാണാം..

പലകാരണങ്ങളാൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. ട്രോളുകളിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

തന്റെ തകർപ്പൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോ ഷോട്ടുകളിൽ വ്യത്യസ്ത കൊണ്ടുവരുന്ന മഡോണയുടെ ഫോട്ടോകൾ പെട്ടെന്ന് തന്നെ വൈറലാവുകയാണ് പതിവ്.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിലും  ഫേസ്ബുക്കിലും പങ്കുവെച്ച ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. പച്ച കളർ വസ്ത്രം ധരിച്ചു  ചുവന്ന ബിഎംഡബ്ലിയു കാർന് മുമ്പിലുള്ള സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മൂന്നാർ ഹിൽ സ്റ്റേഷനിലെ കൊടുംതണുപ്പിൽ, ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഗുഡ് വെതർ, ഈവനിംഗ്, ഫോട്ടോഗ്രാഫി, ഗ്രീൻ, എന്നിങ്ങനെയുള്ള ഹാഷ് ടാഗ് ക്യാപ്ഷനിലൂടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുവാക്കൾക്കിടയിൽ തരംഗമായ പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ച നടിയാണ് മഡോണ. അതിനുശേഷം ഒരുപാട് നല്ല വേഷങ്ങൾ താരം മലയാളത്തിൽ ചെയ്തിട്ടുണ്ട്. ദിലീപ് നായകനായ കിംഗ് ലിയറിലെ വേഷം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മ്യൂസിക്നോടും അതീവ താല്പര്യം കാണിക്കുന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ.

Be the first to comment

Leave a Reply

Your email address will not be published.


*