6 കാമുകിമാരെ ഒരേസമയം ഗര്‍ഭിണികളാക്കി, ഇനി ഒരേസമയം ജനിക്കുന്ന മക്കള്‍ക്കായി കാത്തിരിപ്പ്, മൈക്കാണ് ആ താരം

പ്രസവം ഒരേ സമയം വേദനാ ജനകവും സന്തോഷ ദായകവും ആണെങ്കിലും അതൊരു വലിയ വാർത്തയൊന്നും ആകാറില്ല. പക്ഷേ നൈജീരിയയിൽ സംഭവിച്ച ആറ് ഗർഭിണികളുടെ പ്രസവം ലോകം കാത്തിരിക്കുകയാണ്. ഓരോ നിമിഷവും ഒരുപാട് പ്രസവങ്ങളും ജനങ്ങളും ലോകത്ത് സംഭവിക്കുന്നു എന്നിരിക്കെ എന്തു കൊണ്ടാണ് നൈജീരിയയിലെ ഈ ആറ് ഗർഭങ്ങൾ മാത്രം എത്രത്തോളം ശ്രദ്ധയാകർഷിക്കുന്നു എന്നതിലാണ് കൗതുകം.

ഒരേ യുവാവിൽ നിന്നാണ് ഈ 6 ഗർഭവും. മാത്രമല്ല. ഒരേ ദിവസം വ്യത്യസ്ത മണിക്കൂറുകളിൽ വെവ്വേറെ ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു എന്ന് കാമുകിമാർ ആറുപേരും സമ്മതിക്കുകയും ചെയ്യുന്നു. നൈജീരിയയിൽ നിന്നാണ് ഈ ഒരു അത്ഭുതകരമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6 കാമുകി മാരുടെയും ചിത്രങ്ങൾക്കൊപ്പം വിശേഷവും പങ്കുവെച്ചത് അദ്ദേഹം സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് തന്നെയാണ്.

പ്രെറ്റി മൈക്ക് എന്ന് അറിയപ്പെടുന്ന മൈക്ക് ഈസ്‌ന്വലി ന്വോഗുവാണ് തന്റെ കാമുകിമാരെ ഒരേ സമയം ഗര്‍ഭിണിയാക്കിയത്. ലോകത്തിന് ഇങ്ങനെ ഒരു അത്ഭുതം കാണിക്കാൻ വേണ്ടി തന്നെയാണ് കാമുകിമാരും ഇതിന് സമ്മതിച്ചത് എന്നാണ് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്. ഒരേ ദിവസങ്ങളിൽ വ്യത്യസ്ത മണിക്കൂറുകളിൽ അവരെല്ലാവരും തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകും എന്ന് തന്നെയാണ് പ്രതീക്ഷ.

നൈജീരിയയിലെ യുവാവ് ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് സംബന്ധിക്കാൻ വേണ്ടിയാണ് തന്റെ 6 കാമുകിമാരെ യും കൂടി എത്തിയത്. വിവാഹ വേദിയിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വിവാഹ വേദിയിൽ വച്ച് തന്നെയാണ് ഇവരെല്ലാവരും തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവരാണ് എന്ന് ഇദ്ദേഹം വെളിപ്പെടുത്തിയതും.

300,000 ഫോളോവേഴ്‌സ് ഉണ്ട് ഇദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിന്. ആ പേജിലാണ് അദ്ദേഹം തന്റെ കാമുകിമാരുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെച്ചിട്ടുള്ളത്. ഒരു പോലെയുള്ള മനോഹരമായ വസ്ത്രങ്ങൾ ധരിച്ചാണ് ആറ് കാമുകിമാരും ഇദ്ദേഹത്തിന്റെ കൂടെ ചിത്രങ്ങളിൽ ഉള്ളത്. വയറിൽ തലോടുന്നതും ചുംബിക്കുന്നതും ആയ രംഗങ്ങളെല്ലാം ചിത്രങ്ങളിൽ പകർത്തിയിട്ടുണ്ട്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോയും വാർത്തയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ആശംസകൾ നേർന്നു കൊണ്ട് വരുന്നവർക്ക് ഒപ്പം തന്നെ വിമർശിക്കുന്നവരും കുറവല്ല. ഇത് ലോകത്തിന് നൽകുന്നത് തെറ്റായ ഒരു സന്ദേശം ആണെന്നും ഇതിലൂടെ ലൈംഗിക അരക്ഷിതാവസ്ഥയാണ് ലോകം മനസ്സിലാക്കുക എന്നും ഒക്കെ പ്രതികരണങ്ങളിൽ ഉണ്ട്.

ഒരു പിതാവും ആറ് മാതാവുമായി ജനിക്കുന്ന 6 മക്കൾ. അതു തന്നെ അരക്ഷിതാവസ്ഥയാണ് എന്ന് സൂചിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വിമർശനങ്ങളും ഇദ്ദേഹത്തിനെതിരെ വരുന്നുണ്ട്. പക്ഷേ അദ്ദേഹവും അദ്ദേഹത്തിന്റെ 6 കാമുകിമാരും ഒരുപോലെ തങ്ങളുടെ 6 മക്കൾക്ക് വേണ്ടി കാത്തിരിപ്പിലാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിറക്കാൻ ഒരുങ്ങുന്ന ഒരേ പിതാവിന്റെ ആറ് മക്കൾ. അതാണ് അത്ഭുതം ആകുന്നത് എന്നാണ് അവരുടെ ചിന്ത.

Be the first to comment

Leave a Reply

Your email address will not be published.


*