മോളു എന്നാണ് ദിലീപേട്ടൻ എന്നെ വിളിച്ചിരുന്നത്… ദിലീപേട്ടനോട് ഒരു പ്രതേകം ഇഷ്ടം തോന്നും..

അന്യഭാഷാ താരം ആണെങ്കിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായ അഭിനയത്രി ആണ് നിക്കി ഗൽറാണി. തമിഴ് ചിത്രമായ പയ്യയുടെ കന്നട റീമേക്കിലൂടെയാണ് സിനിമാ രംഗത്തേക്ക് താരം കടന്നു വരുന്നത്. എങ്കിലും അതിനു മുമ്പ് ഫാഷൻ ഡിസൈനിങ്ങിലും മോഡലിങ്ങിലും എല്ലാം കഴിവ് തെളിയിച്ച വ്യക്തി പ്രഭാവം ആണ് താരം.

അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ ഓർമ്മപ്പെടുത്തുന്ന വേഷങ്ങളായി അവശേഷിപ്പിക്കാൻ താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഓംശാന്തി ഓശാന, രാജമ്മ @ യാഹൂ തുടങ്ങി ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് മലയാളത്തിൽ അവസരം ഉണ്ടായിട്ടുണ്ട്.

മര്യാദ രാമൻ എന്ന സിനിമ ഷൂട്ടിങ് ചെയ്തു കൊണ്ടിരിക്കെ നടന്ന രസകരമായ സംഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ താരം. അതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ രസകരമായാണ് താരം അത് പങ്കുവെക്കുന്നത് തന്നെ.

ദിലീപ് എന്ന നടനെ കുറിച്ചാണ് താരത്തിന് ഏറെയും പറയാനുള്ളത്. ഷൂട്ടിംഗ് ആദ്യം മുതൽ അവസാനം വരെ ദിലീപേട്ടൻ മറ്റൊരാളുമായി ചൂടായി സംസാരിക്കുകയോ മറ്റോ ചെയ്യുന്നത് താൻ കണ്ടിട്ടില്ല എന്നും എല്ലാവരോടും കളിച്ചും ചിരിച്ചും നല്ല രൂപത്തിൽ പെരുമാറുകയായിരുന്നു എന്നും താരം പറയുന്നു. വളരെ രസകരമായിരുന്നു ദിലീപേട്ടന്റെ കൂടെയുള്ള അനുഭവങ്ങൾ എന്നാണ് ഈ താരം പറഞ്ഞതിന്റെ ചുരുക്കം.

തന്നെ മോളു എന്നാണ് ദിലീപേട്ടനെ അഭിസംബോധന ചെയ്തിരുന്നത് എന്നും ലൊക്കേഷനിൽ ഒരിക്കൽ താൻ തെന്നി വീണപ്പോൾ ആദ്യം മോളു എന്ന് പറഞ്ഞു ഓടിവന്ന എണീപ്പിച്ചത് എല്ലാം ദിലീപേട്ടൻ ആയിരുന്നു എന്നാണ് താരം ഓർത്തെടുത്ത് പറയുന്നത്. വളരെ സന്തോഷപൂർവ്വം ആണ് താരം ഇത് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് താരം തനിക്ക് കോവിഡ പോസിറ്റീവ് ആണെന്ന് വാർത്തയുമായി രംഗത്തു വന്നത്. താരം തന്നെയാണ് രോഗ വാർത്ത പുറത്തു വിട്ടതും. ഇപ്പോൾ അസുഖം ഭേദമായി വരുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ വിഷയങ്ങളും പ്രേക്ഷകരുമായി സംവദിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലാണ് താരം. അതു കൊണ്ടുതന്നെ പ്രേക്ഷകപ്രീതിയും ധാരാളമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*