“സൂരറൈ പോട്രു” ൽ പൈലറ്റായി സെക്കൻഡുകൾ മാത്രം അഭിനയിച്ച ഈ മലയാളിയാണ് ഇപ്പോൾ താരം…

തമിഴ് സൂപ്പർ സ്റ്റാർ സൂര്യ നായകനായി എത്തിയ സൂരറൈ പോട്ര്‌ സിനിമയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരാതെ മുന്നോട്ട് പോവുകയാണ്.
സിനിമയുടെ വലിയ വിജയം ഇപ്പോഴും ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകരും പ്രേക്ഷകരും. വലിയ തോതിൽ മികച്ച പ്രതികരണങ്ങൾ നേടിയാണ് തുടക്കത്തിൽ തന്നെ സിനിമ മുന്നോട്ടു പോയത്.

നായികയായതും വലിയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അഭിനയിച്ചതും മലയാളികളാണ് എന്ന വ്യത്യസ്തത കൂടി സിനിമയെ ക്കുറിച്ച് പറയാനുണ്ട്. അപർണ ബാലമുരളിയും ഉർവശിയും സൂര്യയ്ക്കൊപ്പം തകർത്ത് അഭിനയിച്ചു എന്ന് തന്നെയാണ് പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. വളരെ മികച്ച അഭിനയ വൈഭവം കാഴ്ചവെക്കാൻ രണ്ടുപേർക്കും സിനിമയിൽ സാധിച്ചു എന്ന് വേണം പറയാൻ.

എന്നാൽ ഇവരെ കൂടാതെ മൂന്നാമതൊരു മലയാളി കൂടി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അപർണയുടെയും ഉർവ്വശിയും കൂടെ മറ്റൊരു റോൾ കൂടി മലയാളിക്ക് ഉണ്ടായിരുന്നു. സിനിമയിൽ വെറും നാല് സെക്കൻഡ് മാത്രം. പക്ഷേ ഇപ്പോൾ ആരാധകരെല്ലാം അവരുടെ പിന്നാലെ. അത്രത്തോളം പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചു.

ചിത്രത്തിലുള്ളത് വെറും നാലോ അഞ്ചോ സെക്കൻഡുകൾ മാത്രം ആണ്. പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആണ് ആ പെൺകുട്ടി. ക്ലൈമാക്സ് സീനിൽ ആണ് ആ നാലോ അഞ്ചോ സെക്കൻഡ് എന്നത് തന്നെ ഈ പ്രശസ്തിക്ക് പിന്നിലെ വലിയ കാരണമായി മനസ്സിലാക്കാം. ഫ്ലൈറ്റ് ലാൻഡ് ചെയ്തതിനു ശേഷം നടന്നു വരുന്ന പൈലറ്റ് റോളാണ് പെൺകുട്ടി ചെയ്തത്.

മറ്റൊരു വലിയ വിശേഷം യഥാർത്ഥത്തിൽ പൈലറ്റ് തന്നെയാണ് ആ പെൺകുട്ടി എന്നുള്ളത് കൂടെയാണ്. യഥാർത്ഥത്തിൽ പൈലറ്റ് ആയി ജോലി ചെയ്തു വരുന്ന പെൺകുട്ടിയാണ് സൂര്യ നായകനായ സൂരറൈ പോട്ര്‌ എന്ന സിനിമയിൽ പൈലറ്റായി അഭിനയിക്കുക കൂടി ചെയ്തത്. മലയാളിയായ വർഷ നായർ എന്ന പെൺകുട്ടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

വർഷ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ചെറിയ ഒരു റോൾ ആയിട്ടുകൂടി എത്രത്തോളം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് എന്നും ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത് എന്നൊക്കെയാണ് വർഷ നായരുടെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*