മലയാളത്തിൽ നിലപാടുകളുള്ള നടിമർ ഇവർ മൂന്ന് പേർ മാത്രമാണ്… മംത മോഹൻദാസ് ,മഞ്ജു വാര്യർ പിന്നെ പാർവതി തിരുവോത്.. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

മലയാളത്തിൽ നിലപാടുകളുള്ള നടിമർ മംത മോഹൻദാസ് ,മഞ്ജു വാര്യർ പിന്നെ പാർവതി തിരുവോത്.. ഇവർ മൂന്ന് പേർ മാത്രമാണ്… യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

മലയാളത്തിലെ ഓരോ നടിമാരെ കുറിച്ചും കാണികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ചിലരുടെ അഭിനയം കൊണ്ടും, ചിലരുടെ നിലപാടുകൾ കൊണ്ടും, ചിലരുടെ വ്യക്തിത്വം കൊണ്ടും മലയാളികൾ ഓരോരുത്തരെയും വേർതിരിച്ചു കാണുന്നുണ്ട്.

മലയാളത്തിൽ നിലപാടുകളുള്ള നടിമാർ മംത മോഹൻദാസ് ,മഞ്ജു വാര്യർ പിന്നെ പാർവതി തിരുവോത്.. ഇവർ മൂന്നു പേർ മാത്രമാണ് എന്നുപറയുന്ന യുവാവിന്റെ കുരിപ്പ് വൈറലാകുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്

എനിക്ക് തോനുന്നു ഇന്ന് മലയാള മെയിൻ സ്ട്രീം സിനിമകളിൽ കുറച്ചെങ്കിലും നിലപാടുകൾ ഉള്ള . അല്ലെങ്കിൽ തങ്ങളുടെ നിലപാടുകൾ തുറന്നു പറയാൻ കുറച്ചെങ്കിലും ധൈര്യം കാണിച്ചിട്ടുള്ള നായികമാർ ആണ്
മംത മോഹൻദാസ് ,മഞ്ജു വാര്യർ പിന്നെ പാർവതി തിരുവോത്.
ഇവരുടെ എല്ലാം നിലപാടുകളെ അല്ലെങ്കിൽ കാഴ്ചപ്പാടുകളെ ടെലിവിഷൻ ഇന്റർവ്യൂകളിലൂടെയോ അല്ലെങ്കിൽ ഇവരുടേതായ സോഷ്യൽ മീഡിയ ഇടപെടലുകൾ ശ്രദ്ധിച്ചപ്പോഴുണ്ടായ എന്റേതായ ഒരു അഭിപ്രായമാണ് ഞാൻ രേഖ പെടുത്താൻ പോകുന്നത്..

മൂന്ന് പേരും 3 രീതിയിൽ ഉള്ള ആളുകൾ ആണ്. എന്റെ അഭിപ്രായം എഴുതാൻ ഉണ്ടായ സാഹചര്യം ഇന്നലെ മംത മോഹൻദാസിന്റെ ഒരു റേഡിയോ ജോക്കിയുമായുള്ള ഇന്റർവ്യൂ തന്നെ ആണ് . അത് കൊണ്ട് തന്നെ മംത യിൽ നിന്ന് തുടങ്ങാം . 15 വർഷത്തെ തന്റെ കറിയറിൽ സിനിമയിൽ നിന്ന് പ്രതിഫലത്തെ കുറിച്ചല്ലാതെ മറ്റൊരു കാര്യത്തിലും തനിക്കു ഒരു വേർ തിരിവ് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നും ഇത്തരത്തിലുള്ള വേർ തിരിവ് ഒരു കമ്പനി സിഇഒ ആയ ഏതൊരു സ്ത്രീക്ക് പോലും അഭിമുഖിക്കേണ്ടി വരും എന്നും മംത പറഞ്ഞു വെക്കുന്നു . സ്ത്രീകളുടെ അവകാശങ്ങൾ അത് അവർക്കു അർഹതപ്പെട്ടതാണ് ലഭിക്കുക തന്നെ വേണം എന്ന് പറയുമ്പോഴും പ്രണയവും വിവാഹവും എല്ലാം വിഷയമായി വരുമ്പോൾ താൻ ഒരു പെൺകുട്ടു അല്ലെടോ എന്നുള്ള സ്റ്റേറ്റ്മെന്റ് ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ കാഴ്ചപ്പാടുകളെ ശരി വെക്കുന്നു .

ഇനി മഞ്ജു വാര്യരിലേക്ക് വരാം നമ്മുടെ so called ലേഡി സൂപ്പർസ്റ്റാർ.
ചുരുങ്ങിയ കാലം കൊണ്ട് കഥാപാത്രങ്ങളിലൂയിടെ നായകനൊപ്പം അല്ല അന്നത്തെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം കട്ടക്ക് നിന്ന നായിക കഥാപാത്രങ്ങൾ. പത്രം ,ആറാം തമ്പുരാൻ , കന്മദം, ജയറാം- മഞ്ജു സിനിമകൾ എല്ലാം മികച്ച ഉദാഹരണങ്ങൾ. പത്രത്തിലെ തോമസ് വഴക്കാലിയെയും സഭപതിയെയും ആർജ്ജവത്തോടെ നിലക്ക് നിർത്തുന്ന ഡയലോഗ്കൾ ഉരുവിട്ട മഞ്ജു വ്യക്തി ജീവിതത്തിലെ പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നിപാർവ്വതമായി ഇന്നും നില കൊള്ളുന്നു . സല്ലാപവും ഈ പുഴയും കടന്നും എല്ലാം അന്നത്തെ പൈങ്കിളി പ്രണയ കഥകൾ..

തിരിച്ചു വരവിൽ മഞ്ജു ലേഡി സൂപ്പർ സ്റ്റാർ ശരിക്കും ആയി ..ഹൌ ഓൾഡ് ആർ യൂ മുതൽ ഇങ്ങോട്ട് സുജാതയും പൂവൻ കോഴി വരെ അവരുടെ ഗ്രാഫിൽ അവരെ സൂപ്പർ സ്റ്റാർ ആക്കി. അതിൽ അമിതഭ് ഭച്ഛന്റെ കൂടെയുള്ള പരസ്യവും ഒരു ഘടകം ആണ്..
പക്ഷെ സ്ത്രീപക്ഷത്തെ കുറിച്ച് നിലപാടുകൾ ഉണ്ടെങ്കിലും അത് തുറന്നു പറഞ്ഞാൽ തന്റെ മാർക്കറ്റ് ഇടിയുമോ എന്നുള്ള ഒരു സ്റ്റാർടം ഇന്ന് അവരെ കീഴ്പ്പെടുത്തി എന്ന് തോനുന്നു..

പാർവതിയിലേക്ക് വരാം

മഞ്ജു വാര്യരെ പോലെ സൂപ്പർ സ്റ്റാർ നായികക്ക് വേണ്ട പഞ്ച് ഡയലോഗ് ഒന്നും അധികം കിട്ടിയിട്ട് ഇല്ലെങ്കിലും ഉയരെ , മൊയ്ദീൻ , സാറ (Blore days) ഒരു പിടി നല്ല റോളുകൾ …
അതിനെ കിട പിടിക്കുന്ന നിലപാടുകൾ … മഞ്ജു വാര്യർ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണെങ്കിൽ പാർവതി സിനിമ വ്യവസായത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് അവരുടെ പച്ചയായ നിലപാടുകൾ കൊണ്ട് …

നിങ്ങൾക്കും പറയാൻ ഉണ്ടാകും …

എന്ന് പറഞ്ഞാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*