പിറന്നാൾ ദിനത്തിൽ കൂട്ടുകാർ നൽകിയ സർപ്രൈസിൽ അത്ഭുതപ്പെട്ട് അനിഖ : വീഡിയോയും ഫോട്ടോസും വൈറൽ..

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇപ്പോഴും തിളങ്ങി നിൽക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ. വളരെ മികച്ച അഭിനയം പ്രഭാവം കാഴ്ചവെക്കുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും താരത്തെ തന്റെ വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്.

കഥ തുടരുന്നു എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. തമിഴിൽ പുറത്തിറങ്ങിയ എന്നെ അറിന്താൽ എന്ന സിനിമയിലെ വേഷം മികച്ച പ്രതികരണങ്ങൾ നേടികൊടുത്ത ഒന്നായിരുന്നു. അഞ്ചു സുന്ദരികൾ എന്ന മലയാള സിനിമയിലെ അഭിനയമികവും പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് മികച്ച ബാലതാരം അവാർഡും നേടാൻ കാരണം.

മലയാളം തമിഴ് സിനിമകളിൽ മാത്രം എല്ലാം ഹ്രസ്വചിത്രങ്ങളും താരം അഭിനയിക്കുന്നുണ്ട്. തന്നിലൂടെ കടന്നുപോകുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിലനിർത്താൻ തക്കവണ്ണം അഭിനയമികവും വൈഭവവും പ്രകടിപ്പിക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട്കളിലൂടെ താരം സമൂഹ മാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ഓരോ ഫോട്ടോകൾക്കും കിട്ടുക എന്നത് അനിക സുരേന്ദ്രന്റെ ഒരു പ്രത്യേകത തന്നെയാണ്. അത്രത്തോളം പ്രേക്ഷക പ്രീതി താരത്തിനുണ്ട് എന്നർത്ഥം.

തന്റെ പതിനാറാമത് ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ് അനിഖ സുരേന്ദ്രൻ. പതിനാറിന്റെ പുലരിയിൽ പോസ്റ്റ് ചെയ്ത വളരെ മനോഹരമായ ഫോട്ടോ ഷൂട്ടുകൾ പ്രേക്ഷകർ സ്വീകരിച്ചത് ഇരുകൈയും നീട്ടിയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അനിഖ സുരേന്ദ്രന്റെ പതിനാറാമത് ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ്.

താരത്തിനെ പിറന്നാൾ ദിനത്തിൽ ശ്രേയയും കൂട്ടുകാരും നൽകിയ സർപ്രൈസ് ആണ് വീഡിയോയിൽ ഉള്ളത്. വാതിൽ തുറന്നപ്പോൾ തനിക്കുവേണ്ടി തന്റെ കൂട്ടുകാരൊരുക്കിയ സർപ്രൈസ് ബർത്ത് ഡേ ഗിഫ്റ്റ് കണ്ടു ഞെട്ടിയിരിക്കുകയാണ് അനിഖ.
വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*