ഹിജാബ് ധരിച്ചവരൊക്കെ നിരക്ഷരനാണ്, ഹിജാബ് ഒരിക്കലും ധരിക്കരുത് എന്ന സമൂഹത്തിൽ നിന്ന്, ഹിജാബ് ധരിക്കുന്നതിൽ ആത്മവിശ്വാസം കണ്ടെത്തിയ പെൺകുട്ടി.

തന്റെ സ്വന്തം സമൂഹത്തിൽ ഹിജാബ് ധരിക്കുന്നതിതിനെതിരെ അഭിപ്രായങ്ങൾ ഉണ്ടായിട്ടും, ഹിജാബ് വിൽപ്പന തന്റെ ജീവിതമാർഗ്ഗമാക്കിയ ഒരു പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ

” ഞാനൊരു ഹിജാബിനെ എതിർക്കുന്ന കുടുംബത്തിൽപെട്ട ആളാണ്. ഞാൻ ഹിജാബ് ധരിക്കുന്നതിൽ കുടുംബത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. പക്ഷേ ഹിജാബ് എനിക്ക് ആത്മവിശ്വാസം തരുന്നതായിരുന്നു. കുടുംബത്തിൽ വിലക്കുണ്ടെങ്കിലും സ്കൂളിൽ ഹിജാബ് ധരിക്കാൻ പ്രേരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്കൂളിൽ പോകുമ്പോൾ ഞാൻ ദിവസവും ഹിജാബ് ധരിക്കുമായിരുന്നു.

ഹിജാബി നോടുള്ള അപകർഷതാബോധം എത്രത്തോളമുണ്ടെന്ന് വെച്ചാൽ, ഹിജാബ് ധരിക്കുന്നവരെ നിരക്ഷരരാണ് എന്നുപോലും ചിന്തിക്കുന്ന ഒരു സമൂഹം ആയിരുന്നു അത്. പക്ഷേ ഞാൻ അതിനു ചെവി കൊടുത്തില്ല. ഹിജാബ് എനിക്ക് ആത്മവിശ്വാസം പോലെ തോന്നിയത് കൊണ്ട് ഞാനത് ധരിച്ചു കൊണ്ടേയിരുന്നു.

അങ്ങനെ എന്റെ ബിരുദാനന്തര പഠനം കഴിഞ്ഞതിനുശേഷം, പഠിക്കണോ ജോലിക്ക് പോകണോ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായി. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഓൺലൈനിലൂടെ ഒരു ഹിജാബ് വിൽപ്പന കാണുന്നത്. ഞാനത്  വാങ്ങാൻ ആഗ്രഹിച്ചു. പക്ഷേ വാങ്ങുമ്പോൾ ഒരു പാക്ക് തന്നെ വാങ്ങണം, ഒന്നു മാത്രം വാങ്ങാൻ കഴിയില്ല എന്ന രൂപത്തിലായിരുന്നു.

അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാനെന്റെ പോക്കറ്റ് മണികളൊക്കെ സ്വരൂപിച്ചു, 3000 രൂപയാക്കി ഒരു പാക്ക് ഹിജാബ് വാങ്ങി. എന്നിട്ട് ഇൻസ്റ്റാഗ്രാമിൽ ഞാൻ ഒരു ബിസിനസ് പേജ് തുടങ്ങി. വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഞാൻ വാങ്ങിയ ഹിജാബ് കളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാൻ തുടങ്ങി. അതിനെ വാങ്ങാൻ താല്പര്യപ്പെട്ടു കൊണ്ട് കുറെ ആൾക്കാരും മുന്നോട്ടുവന്നു. ദിവസങ്ങൾക്കുള്ളിൽ എന്റെ ഹിജാബ് വിറ്റുപോയി.

അവിടെവച്ച് ഞാൻ നിർത്താൻ തീരുമാനിച്ചില്ല, പിന്നെയും ഒരുപാട്, ഹിജാബ് കൾ വാങ്ങി എന്റെ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു. ഉപഭോക്താക്കൾ കൂടി കൊണ്ടുവന്നു. ഹിജാബിൽ കിട്ടുന്ന ലാഭം ഞാൻ ബിസിനസിലേക്ക് മറിച്ചു. എന്റെ ഇൻസ്റ്റാഗ്രാം ബിസിനസിന് വേണ്ടി ഒരുപാട് മോഡലുകൾ സ്വയം തയ്യാറായി വന്നു. ഇപ്പോൾ എന്റെ താൽപര്യവും, എന്റെ ജീവിതമാർഗം ഹിജാബ് ആണ്.

ഹിജാബ് ധരിക്കാൻ പാടില്ല എന്ന് കരുതിയിരുന്ന സമൂഹത്തിൽനിന്ന്, ഹിജാബ് ഒരു കച്ചവടം ആയി മാറ്റിയ ഒരു പെണ്ണായി ഇരിക്കുകയാണ് ഞാൻ.

Be the first to comment

Leave a Reply

Your email address will not be published.


*