ഉപ്പും മുളകിലെ പൂജ തന്നെയാണോ?? ഗ്ലാമർ ഫോട്ടോഷൂട്ട് കണ്ട് പ്രേക്ഷകർ

മലയാള ടെലിവിഷൻ പരമ്പരയുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ പരമ്പരയാണ് ഉപ്പും മുളകും. കരിയറിന്റെ തുടക്കത്തിൽ തന്നെ ഉപ്പും മുളകും പോലുള്ള അതീവ പ്രശസ്തമായ ഒരു പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിച്ച അഭിനേത്രിയാണ് അശ്വതി നായർ. പൂജാ ജയറാം എന്ന കഥാപാത്രമാണ് താരം ഉപ്പും മുളകിൽ അവതരിപ്പിക്കുന്നത്.

ഉപ്പും മുളക് പരമ്പരയിലെ പ്രധാന കഥാപാത്രത്തിൽ ഒരാളായ ലച്ചു എന്ന വേഷം ചെയ്തിരുന്ന ജൂഹി റുസ്തഗിയുടെ പരമ്പരയിൽ നിന്നുള്ള പിന്മാറ്റത്തിനു ശേഷമാണ് അശ്വതി നായർ പൂജ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ജൂഹിയുടെ മുഖ സാദൃശ്യമുണ്ട് അശ്വതിക്ക് എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം. വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അശ്വതി നായർ തന്റെ കരിയർ ആരംഭിച്ചത് റേഡിയോ ജോക്കി ആയിട്ടായിരുന്നു. സൂര്യ ടിവിയിൽ ഒരു പ്രോഗ്രാം പ്രൊഡ്യൂസർ ആയിരിക്കെയാണ് ഉപ്പും മുളക് പരമ്പരയിലേക്ക് അഭിനയത്തിന് അശ്വതിക്ക് അവസരം ലഭിക്കുന്നത്. അവസരം പാഴാക്കാതെ അഭിനയ രംഗത്തേക്ക് കടന്നുവരികയും വളരെ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവരാനും താരത്തിനു സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരമാണ് അശ്വതി നായർ. തന്റെ ഫോട്ടോകളും വീഡിയോകളും ആയി ഇടയ്ക്കിടെ പ്രേക്ഷകരെ സന്ദർശിക്കുന്ന ആളാണ് അശ്വതി. പ്രേക്ഷകപ്രീതി ആവോളമുള്ള താരം ആയതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകളും വീഡിയോകളും മറ്റും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ അശ്വതി നായരുടെ ഗ്ലാമറസ് ലുക്കിലുള്ള അല്പം ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ നേടി കൊണ്ട് തന്നെയാണ് ഫോട്ടോകൾ തരംഗമാകുന്നത്.

pic

Be the first to comment

Leave a Reply

Your email address will not be published.


*