“നിന്നെ കല്യാണം കഴിക്കുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമെന്ന് ഞാനറിഞ്ഞില്ല” സന ഖാൻ

സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സനാഖാൻ. സിനിമാ മേഖലയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരം സജീവമായിരുന്നു. പക്ഷേ ആരാധകരെ എല്ലാം നിരാശപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ മാസം ആത്മീയ പാത സ്വീകരിക്കുന്നതിന് ഭാഗമായി സിനിമ അഭിനയം നിർത്തുന്നു എന്ന വാർത്ത പുറത്തറിഞ്ഞത്.

ആത്മീയ പാത സ്വീകരിക്കുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം തന്റെ പഴയ ഫോട്ടോകൾ ഡിലീറ്റ് ചെയ്ത കൂട്ടത്തിലാണ് താരം സിനിമാഭിനയം നിർത്തുന്നു എന്ന വാർത്തയും പുറത്തു വിട്ടത്. ആരാധകരെല്ലാം വലിയ ഞെട്ടലോടെയാണ് ഈ വാർത്ത ശ്രവിച്ചത്. അതു കൊണ്ടു തന്നെ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രാധാന്യമേറിയ ഒരു ചർച്ചയായി ഈ വാർത്ത മാറിയിരുന്നു.

അതിനുശേഷം പിന്നീട് പുറത്തു വന്ന വാർത്ത താരത്തിന്റെ വിവാഹ വാർത്തയായിരുന്നു. ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് താരത്തിന്റെ വിവാഹ വീഡിയോകളും ഫോട്ടോയും ആണ്. ഗുജറാത്ത് സൂറത്ത് സ്വദേശി മുഫ്തി അനസിനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വളരെ ലളിതമായി നടത്തപ്പെട്ട വിവാഹചടങ്ങുകൾ അതി മനോഹരമായിരുന്നു എന്ന് തന്നെ വേണം പറയാൻ.

വിവാഹ വസ്ത്രത്തിൽ വെള്ള നിറത്തിലുള്ള ഗൗൺ ആയിരുന്നു സനയുടെ വിവാഹ വസ്ത്രം. വെള്ള നിറത്തിലുള്ള പൈജാമയും കുർത്തയും സ്ലീവ്‌ലെസ് ജാക്കറ്റും ആയിരുന്നു വരന്റെ വേഷവും. രണ്ട് രണ്ടുപേരുടെയും ഫോട്ടോകൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അത്രത്തോളം മനോഹരമായിരുന്നു ഓരോ ഫോട്ടോകളും.

നവംബർ 20 നായിരുന്നു താരത്തിന്റെ വിവാഹം. വെള്ളം ഗൗണിൽ താരത്തിന്റെ അതി മനോഹരങ്ങളായ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഫോട്ടോ താരം പങ്കുവെച്ച വിവാഹ വസ്ത്രത്തിൽ തന്നെയുള്ള ഒരു ഫോട്ടോയാണ്. പക്ഷേ ക്യാപ്ഷൻ അല്പം വ്യത്യസ്തമാണെന്നു മാത്രം.

മുസ്ലിങ്ങൾക്കിടയിൽ സാധാരണ നടക്കാറുള്ള ഹലാലായ വിവാഹത്തിന് ശേഷമുള്ള പ്രണയം ഇത്രത്തോളം മനോഹരമാണെന്ന് താരം ഇപ്പോഴാണ് മനസ്സിലാക്കിയത് എന്നാണ് താരത്തിനെ കുറിപ്പ് കണ്ടാൽ ബോധ്യപ്പെടുന്നത്. “നിന്നെ കല്യാണം കഴിക്കുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല” എന്നാണ് താരം വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന ഫോട്ടോക്ക് താഴെ കുറിച്ചിരിക്കുന്നത്.

ഹിന്ദി മലയാളം തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ച്  സിനിമാ മേഖലയിലെ നിറ സാന്നിധ്യമായ സമയമാണ് ഇത്തരത്തിലുള്ള ഒരു പിന്മാറ്റ വാർത്ത പ്രേക്ഷകർക്ക് കേൾക്കേണ്ടി വന്നത്. അതിനെ തുടർന്നാണ് പിന്നീട് വിവാഹ വാർത്തയും പുറത്തുവന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*