ചന്ദനമഴയിലെ അമൃതയുടെ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ 👌 കിടിലൻ ഫോട്ടോഷൂട്ട് കാണാം

ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയൽ പ്രേക്ഷകരുടെ പ്രീതി കൊണ്ടും പിന്തുണ കൊണ്ടും തുടക്കം മുതൽ അവസാനം വരെയും മുൻനിര റേറ്റിംഗിൽ തന്നെ നില കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ അതിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വലിയ ഇഷ്ടമുള്ള താരങ്ങളായിരുന്നു. സീരിയലിന് അകത്തും പുറത്തും താരങ്ങളെ പിന്തുണക്കുന്നതിൽ പ്രേക്ഷകർ വല്ലാതെ ശ്രദ്ധിച്ചതും അതു കൊണ്ടു തന്നെയാണ്.

ചന്ദനമഴ സീരിയലിൽ വലിയ ആരാധക പിന്തുണ ഉള്ള താരമായിരുന്നു അമൃത. അമൃതയായി എത്തിയത് ആദ്യം മേഘ്ന വിൻസെന്റ് ആയിരുന്നുവെങ്കിലും പിന്നീട് സ്ക്രീനിൽ എത്തിയത് വിന്ദുജ വിക്രമൻ ആണ്. മേഘ്നയെ സ്വീകരിച്ചതുപോലെ തന്നെ വിന്ദുജയയും പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും വളരെ ചുരുങ്ങിയ എപ്പിസോഡുകളിൽ കൂടെ തന്നെ ആശങ്ക ഇല്ലാതായി.

മേഘ്നയ്ക്ക് ഉള്ളതുപോലെ തന്നെ അത്രത്തോളം പ്രേക്ഷക പിന്തുണ നേടാൻ വിന്ദുജക്കും സാധിച്ചു എന്നതു തന്നെയാണ് ചുരുക്കം. വളരെ മികച്ച അഭിനയ വൈഭവവും സ്വതസിദ്ധമായ ശൈലിയും പുഞ്ചിരിയും ശാലീനത തുളുമ്പുന്ന മുഖവും എല്ലാം വിന്ദുജ വിക്രമന്റെ പ്രത്യേകതകളാണ്. വളരെ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ വലിയ പ്രേക്ഷക പിന്തുണ നേടാൻ താരത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

മലയാളത്തിൽ മാത്രമല്ല തമിഴ് സീരിയലിലും വിന്ദുജ വിക്രമൻ സജീവമാണ്. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും താരം തിളങ്ങി നിൽക്കുന്നു. സീരിയലിൽ മാത്രമല്ല മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് എന്നും പറയാതിരിക്കാൻ കഴിയില്ല. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന സീരിയലിലും അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കാളിഖണ്ഡിക എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു.

ഈ രണ്ടു സീരിയലുകളിലും വിന്ദുജ ചെയ്ത കഥാപാത്രം ഇന്നും പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണങ്ങൾ ഉളവാക്കാൻ തക്ക അഭിനയ വൈഭവം കാഴ്ച വെച്ചതായിരുന്നു. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിൽ ആണ്. വളരെ മികച്ച അഭിപ്രായങ്ങൾ നേടിയ തന്നെയാണ് താരത്തിന്റെ കഥാപാത്രം മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ എന്നും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് പ്രേക്ഷകരുമായി സംവദിക്കാൻ താരം ഇഷ്ടപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോ ഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോസ് കാണാം.

Vindhuja

Be the first to comment

Leave a Reply

Your email address will not be published.


*