സോഷ്യൽ മീഡിയയിൽ വൈറലായി ഹണി റോസിന്റെ പുത്തൻ ഫോട്ടോസ്.. 🥰😍

പതിനഞ്ചാം വയസിൽ നായികയായി മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണിറോസ് ആദ്യമായി അഭിനയിക്കുന്നത്.

മലയാളികൾ എന്നും ഓർത്തു വെക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളിൽ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്. ചില നടിമാർ അഭിനയിക്കാൻ മടി കാണിക്കുന്ന പല വേഷങ്ങളിലും ഹണി റോസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജയസൂര്യ നായകനായ ട്രിവാൻഡ്രം ലോഡ്ജ് ഇത്തരത്തിലുള്ള ഒരു സിനിമയായിരുന്നു.

ഹണി റോസ് അധികം ചെയ്തിട്ടുള്ളത് ഗ്ലാമറസ് വേഷങ്ങൾ ആണ്. എന്നാലും താരത്തിന്റെ ഗ്രാമീണ ഭംഗിയുള്ള പല സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലെ പല സൂപ്പർസ്റ്റാർ നടന്മാരുടെ ഒപ്പം താരം അഭിനയിച്ച മികവ് തെളിയിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് സിനിമകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട ഒരു നടിയും കൂടിയാണ് ഹണി റോസ്. താരത്തിന്റെ ചങ്ക്സ് എന്ന സിനിമയിലെ ഗ്ലാമറസ് വേഷം ആരാധകരുടെ ഉറക്കം കെടുത്തിയിരുന്നു.

താരം തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ആളാണ്. ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ അവസാനമായി ഇറങ്ങിയ ഫോട്ടോഷൂട്ട് ആണ്. ഗ്ലാമർ വേഷത്തിൽ നിന്നും മാറി തനി നാട്ടുമ്പുറത്തെ ശാലീന സുന്ദരിയായി സാരി ഉടുത്ത ഹണി റോസിനെയാണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.

സാരിയുടുത്ത് ഇത്രയും ഭംഗിയായ ഹണി റോസിനെ പ്രേക്ഷകർ മുമ്പ് കണ്ടിരുന്നില്ല. മലയാളി തനിമ നിറഞ്ഞ, നാട്ടുമ്പുറത്തെ പെണ്ണായി ട്ടുള്ള ഹണി റോസിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*