ബാഡ് കമെന്റുകൾ കാരണം ബിക്കിനി ഫോട്ടോ റിമൂവ് ചെയ്ത് “ജോസഫ്” നായിക.. എന്തിന് സദാചാരക്കാരെ പേടിച്ച് നീക്കം ചെയ്തു എന്ന് കസ്തൂരി..

ജോസഫ് എന്ന ഒരൊറ്റ ചിത്രം മതി മാധുരി ബ്രഗാൻസയെ മലയാളി എന്നും ഓർത്തിരിക്കാൻ. ശാലീനത്വം തുളുമ്പുന്ന മുഖവും കുലീനമായ സ്വഭാവ രീതികളും കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ചെറുതല്ലാത്ത സ്ഥാനം നേടിയെടുക്കാൻ ജോസഫിലെ കഥാപാത്രം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്.

എന്നാൽ അതീവ ഗ്ലാമറിൽ ഒക്കെ ഫോട്ടോഷൂട്ട് നടത്തി പ്രസിദ്ധിയാർജ്ജിച്ച ഒരു മോഡലിംഗ് താരമാണ് മാധുരി ബ്രഗാൻസ. താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടുകൾ എന്നും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. മോഡലിംഗ് ഫോട്ടോ ഷൂട്ടുകൾക്ക് എങ്ങനെ പോസ് ചെയ്യണം എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയും ഇതിനിടയ്ക്ക് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

നീല ബിക്കിനി അണിഞ്ഞ് തായ്‌ലൻഡിലെ ഫുക്കറ്റ്‌ കടൽത്തീരത്ത് നിൽക്കുന്ന ജോസഫ് നായിക മാധുരി ബ്രഗാൻസയുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ താരംഗമായി പ്രചരിച്ചിരുന്നു. ഒരുപാട് വിമർശനങ്ങൾ ഉയർന്നപ്പോൾ താരം തന്നെ ഫോട്ടോസ് അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യുകയും ഉണ്ടായി.

ഇപ്പോൾ സഹതാരം കസ്തൂരി ഫോട്ടോ നീക്കം ചെയ്തതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഒരുപാട് പേർ വിമർശനങ്ങൾ ഉന്നയിച്ചത് കാരണത്താൽ ആണ് ചിത്രങ്ങൾ താരം നീക്കം ചെയ്തത്. എന്നാൽ ഇപ്പോൾ എന്തിനാണ് നീക്കം ചെയ്തത് എന്ന ചോദ്യവുമായാണ് കസ്തൂരി രംഗത്ത് വരുന്നത്.

കസ്തൂരിയുടെ പോസ്റ്റ്‌ ഇങ്ങനെ :
“നിന്റെ അവധിക്കാലമാണ്. നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകൾക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങൾ നീക്കം ചെയ്യണം? ചിലർക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ”.

Be the first to comment

Leave a Reply

Your email address will not be published.


*