ഒരു ഇന്ത്യ-ഓസ്ട്രേലിയ പ്രൊപ്പോസൽ.. നിമിഷനേരം കൊണ്ടു വീഡിയോ വൈറൽ

ഒരു ഇന്ത്യ-ഓസ്ട്രേലിയ പ്രൊപ്പോസൽ.. നിമിഷനേരം കൊണ്ടു വീഡിയോ വൈറൽ

ഐപിഎൽ ക്രിക്കറ്റ് ഉത്സവം കഴിഞ്ഞു, ഇപ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിന്റെ പിന്നാലെയാണ്. ക്രിക്കറ്റിലെ തുല്യ ശക്തികളുടെ പോരാട്ടമാണ് ഇന്ത്യ ഓസ്ട്രേലിയ മത്സരം.

കൊറോണ കാലം ആയതുകൊണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഇപ്പോൾ പൂർവ്വസ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. കൊറോണക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി ക്രിക്കറ്റ് മത്സര പരമ്പരയിൽ ഇറങ്ങിയത് ആസ്ട്രേലിയ ടീമുമായിട്ടാണ്. ഏകദിന t20 ടെസ്റ്റ്‌ മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ തമ്മിൽ നടക്കാനുള്ളത്.

ഇന്ത്യ-ഓസ്ട്രേലിയ തമ്മിലുള്ള എല്ലാ മത്സരത്തിനും പൊതുവേ കാണികൾ വളരെ കൂടുതലാണ്. പണ്ട് മത്സരാർഥികൾ തമ്മിൽ വീര്യം നിറഞ്ഞ വാശിയേറിയ മത്സരമായിരുന്നെങ്കിൽ, ഇപ്പോൾ ഇരുടീമുകളും തമ്മിൽ സൗഹൃദമാണ് കൂടുതൽ കാണാൻ സാധിക്കുന്നത്.

ഇന്ന് നടന്ന ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിൽ, ജനശ്രദ്ധ ആകർഷിച്ചത് സ്റ്റേഡിയത്തിലെ ഒരു പ്രൊപ്പോസൽ രംഗമാണ്. ആസ്ട്രേലിയക്കാരി പെണ്ണിന് ഒരു ഇന്ത്യൻ പയ്യൻ സ്റ്റേഡിയത്തിൽ വച്ച് പ്രൊപ്പോസൽ ചെയ്തുകൊണ്ട് മോതിരം നൽകുന്നതാണ് ക്യാമറ കണ്ണിൽ പെട്ടത്. നിമിഷനേരംകൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു.

എന്തായാലും, മത്സരത്തെക്കലും കൂടുതൽ ആരാധകരാണ് ഇപ്പോൾ ഈ വീഡിയോക്കുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*