ആദ്യ ഭാര്യ മകനെ തന്റെ കയ്യിൽ ഏൽപ്പിച്ച് യാത്രയായി : നിങ്ങളറിയാത്ത കൊല്ലം സുധി

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കോമഡി താരങ്ങളിൽ ഇപ്പോൾ മുൻനിരയിലുള്ള താരമാണ് കൊല്ലം സുധി. കോമഡി പരമ്പരകളിലൂടെയും സ്‌കിറ്റുകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനം കവരാൻ കൊല്ലം സുധിക്ക് വളരെ ചുരുങ്ങിയ കാലം മാത്രമേ വേണ്ടി വന്നുള്ളൂ. ഇപ്പോൾ ടെലിവിഷൻ പരമ്പരയിലെ മികച്ച പ്രതികരണം നിലനിർത്തുന്ന സ്റ്റാർ മാജിക്കിൽ ആണ് സജീവം.

കഴിഞ്ഞദിവസം സ്റ്റാർ മാജിക്കിൽ സുധിയുടെ കുടുംബം അതിഥികളായി എത്തിയിരുന്നു. പ്രേക്ഷകരുടെ തുടർച്ചയായ ആവശ്യ പ്രകാരമാണ് സുധിയുടെ കുടുംബത്തെ സ്റ്റാർ മാജിക് പരിപാടിയിലേക്ക് ക്ഷണിച്ചത് എന്നാണ് അവതാരക പറഞ്ഞത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് സുധിയുടെ സന്തുഷ്ട കുടുംബം.

സ്റ്റാർ മാജിക് ഫ്ലോറിലേക്ക് സുധിയുടെ കുടുംബത്തെ ക്ഷണിച്ചത് ഒരു വ്യത്യസ്ത രീതിയിൽ തന്നെ ആയിരുന്നു. അവതാരക സുതിയോട് ആയി പറഞ്ഞത് ഞാൻ താങ്കളുടെ കുടുംബത്തെ ക്ഷണിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ വീട്ടിൽ അവരെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത് അത് പോലെ ഈ ഫ്ലോറിലേക്ക് അവരെ ക്ഷണിക്കണം എന്നായിരുന്നു.

വളരെ സന്തോഷത്തോടെ സ്വന്തം ഭാര്യയെ എല്ലാവരുടെയും മുൻപിൽ വച്ച് വാവക്കുട്ടാ എന്ന് വിളിച്ചാണ് സുധി സ്വാഗതം ചെയ്തത്. രേണു എന്നാണ് ഭാര്യയുടെ യഥാർത്ഥ പേര്. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യ ഭാര്യ മകനെ തന്റെ കയ്യിൽ ഏൽപ്പിച്ച യാത്രയായി എന്നാണ് സുധീ പറയാറുള്ളത്. ഒപ്പം ദൈവമായി കൊണ്ടു വന്നതാണ് വാവ കുട്ടനെ എന്നും ചേർത്ത് പറയാൻ സുധി മറക്കാറില്ല.

ആദ്യ ഭാര്യയിലുള്ള മകനാണ് രാഹുൽ. ഇങ്ങനെ പറയുന്നത് രേണുവിന് ഇഷ്ടം ഇല്ല എന്നും അവളുടെ മനസ്സിൽ രാഹുൽ അവളുടെ മൂത്തമകനാണ് എന്നും അവനും അവളെ അങ്ങനെയാണ് മനസ്സിൽ കരുതുന്നത് എന്നും അമ്മ എന്നാണ് വിളിക്കാറുള്ളത് എന്നും വളരെ സന്തോഷത്തോടെയാണ് സുധി ഫ്ലോറിൽ പങ്കുവെച്ചത്.

ഇത് രേണുവിന്റെ ആദ്യ വിവാഹമാണ്. രേണുവിനെ ആദ്യമേ സുധി അറിയാമായിരുന്നു. സൗഹൃദമായിരുന്നു. പിന്നീട് സുധിയുടെ വീട്ടിലെ അവസ്ഥകൾ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു എന്നും രേണു പറയുന്നു. ജഗദീഷ് ചേട്ടനെ വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ശൈലിയിലുള്ള ഒരാൾ, അപ്പോൾ കൊള്ളാല്ലോ എന്ന ചിന്തിച്ചാണ് പ്രണയിച്ചു തുടങ്ങിയത് എന്നാണ് പുഞ്ചിരിച്ചു കൊണ്ട് രേണു ഫ്ലോറിൽ ഉള്ളവരോട് പങ്കുവെച്ചത്.

രാഹുലിനെ സ്നേഹ പൂർവ്വം കിച്ചു എന്നാണ് വിളിക്കാറുള്ളത്. അവൻ എന്നെ സ്വന്തം അമ്മയെ പോലെ എന്നോട് പെരുമാറുന്നു എന്നും അതിൽ വളരെയധികം സന്തോഷം തോന്നിയിട്ടുണ്ട് എന്നും രേണു പറയുന്നുണ്ട്. അച്ഛനും മോനും സുഹൃത്തുക്കളുടെ പോലെയാണ്. ചെരുപ്പ് എല്ലാം മാറിയിടും. എപ്പോഴും അടി കൂടും എന്ത്‌ ആഗ്രഹം പറഞ്ഞാലും സുധി ചേട്ടൻ സാധിച്ചു കൊടുക്കാറുണ്ട് വളരെ സന്തോഷമാണ് അവരുടെ സ്നേഹം കാണുമ്പോൾ തന്നെ എന്നും രേണു കൂട്ടിച്ചേർക്കുന്നു.

സുധി ചേട്ടനോട് ഉള്ള പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും എതിർക്കുകയാണ് ആദ്യം ചെയ്തത്. സുധിയുടെ രണ്ടാം വിവാഹം അല്ലേ അവന് അതിൽ ഒരു മകൻ ഉണ്ടല്ലോ എന്നെല്ലാമായിരുന്നു എതിർപ്പിന് മൂർച്ച കൂട്ടിയിരുന്നത്. പക്ഷേ സുധി ചേട്ടൻ എനിക്ക് അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരനും എല്ലാം ആണ്. ചേട്ടനെ അതുകൊണ്ട് വളരെ അധികം ഇഷ്ടമാണ് താനും എന്നും രേണു സന്തോഷം പങ്കിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*