കുഞ്ഞുങ്ങളൊക്കെ പിന്നെ മതി, ഇപ്പൊ ഭർത്താവിനൊപ്പം അടിച്ചുപൊളിക്കണം : മോനാ സിംഗ്

ബോളിവുഡിൽ സീരിയലിലും സിനിമയിലും ആയി നിരവധി വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മോനാ സിംഗ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകാറുള്ള താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തരംഗമായി പ്രചരിപ്പിക്കാറുണ്ട്. പ്രേക്ഷക പ്രീതി ആവോളമുള്ള താരം ആയതുകൊണ്ട് തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ചർച്ച ചെയ്യുന്നത് താരത്തെ കുറിച്ച് പുറത്തു വന്ന പുതിയ ഒരു വാർത്തയാണ്. തന്റെ വിവാഹ ജീവിതത്തിൽ എടുത്ത നിർണായകമായ ഒരു തീരുമാനത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾക്ക് ആണ് ഇപ്പോൾ വാർത്താ പ്രാധാന്യം ഉള്ളത്.

ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് കുടുംബ ജീവിതത്തിലെ നിർണായക തീരുമാനത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്. ശ്യാം ഗോപാലൻ എന്ന വ്യക്തിയെയാണ് താരം വിവാഹം കഴിച്ചത് എന്നും താൽക്കാലികമായി ഇപ്പോൾ അണ്ഡോല്പാദനം നിർത്തിവെക്കുക എന്ന പ്രക്രിയയിലൂടെ കുട്ടികൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ് എന്നുമാണ് താരം വെളിപ്പെടുത്തിയത്.

അഞ്ചു വർഷങ്ങൾക്ക് മുമ്പ് 34-ആം വയസ്സിൽ എടുത്ത തീരുമാനം ആണ് ഇത് എന്നും ഭർത്താവിനൊപ്പം ജീവിതം അടിച്ചു പൊളിക്കാൻ ആണ് തീരുമാനമെന്നും അതുകൊണ്ട് കുട്ടികൾ നിലവിൽ വേണ്ടെന്ന് വെച്ചിരിക്കുകയാണ് എന്നുമാണ് തുറന്നു താരം തുറന്നു പറഞ്ഞത്. താരത്തിന്റെ അമ്മക്ക് ഈ തീരുമാനത്തോട് താൽപര്യമാണ് എന്നും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു എന്നറിഞ്ഞപ്പോൾ അമ്മ സന്തോഷിക്കുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.

പൂനെയിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് വഴിയാണ് അണ്ഡോല്പാദനം നിർത്തി വെക്കുന്ന പ്രക്രിയ ശരീരത്തിൽ നടത്തിയത്. ഏകദേശം അഞ്ച് മാസത്തോളം വേണ്ടി വന്നു പ്രക്രിയ പൂർത്തീകരിക്കാൻ എന്നും താരം വെളിപ്പെടുത്തി. അണ്ഡോല്പാദനം നിർത്തിവെക്കുക എന്ന പ്രക്രിയയിലൂടെ കുട്ടികൾ വേണ്ടെന്ന് വെക്കുകയാണ് ഞങ്ങൾ ചെയ്തത് എന്നാണ് താരം പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*