നിറവയറിൽ ശീർഷാസനം ചെയ്ത് അനുഷ്ക : ആശംസകളുമായി ആരാധക ലക്ഷങ്ങൾ

വിരാട് കോഹ്ലിയും അനുഷ്ക ശർമയും പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട താരദമ്പതികൾ ആണ്. താര ദമ്പതികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ ഇടയ്ക്കിടെ സന്ദർശിക്കുന്നവർ ആയതുകൊണ്ടും തങ്ങളുടെ മേഖലയിൽ അവർ പ്രാഗല്ഭ്യം തെളിയിക്കുന്നവർ ആയതു കൊണ്ടും തന്നെ പ്രേക്ഷക പ്രീതിയുടെ കാര്യത്തിൽ ഒരു സംശയവുമില്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരദമ്പതികൾ തന്റെ ഫോട്ടോകളും വീഡിയോകളും ഇടയ്ക്കിടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അനുഷ്ക ശർമ ഗർഭിണിയായ സന്തോഷം പങ്കു വെച്ചത് മുതൽ ഓരോ ഘട്ടങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാനും പുതിയ ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്കു മുന്നിൽ പ്രകടിപ്പിക്കാനും മടികാണിക്കാത്ത അവരാണ് ഈ താരദമ്പതികൾ.

അനുഷ്ക ശർമയുടെ ഗർഭകാലം അവരെപ്പോലെ പ്രേക്ഷകരും ആഘോഷിക്കുകയാണ്. ഗർഭ കാലത്തെ പുതിയ കിടിലൻ ഫോട്ടോഷൂട്ടുകൾ താരദമ്പതികൾ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള താര ദമ്പതികളായതു കൊണ്ടുതന്നെ പങ്കുവെച്ചു നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകളെല്ലാം തരംഗമാവാറുമുണ്ട്.

ഗർഭ കാലത്തിന് മുമ്പ് അനുഷ്ക ശർമ വളരെ പ്രാധാന്യത്തോടെ ജീവിതത്തിൽ കൊണ്ടു നടന്നിരുന്ന ഒരു പ്രവൃത്തിയായിരുന്നു യോഗ. ഗർഭകാലത്തും മറ്റൊരാളുടെ സഹായത്തോടെ യോഗ അഭ്യസിക്കാം എന്ന് തന്നെ താരത്തോട് യോഗ അധ്യാപിക നിർദ്ദേശിക്കുകയും ചെയ്തിരുന്നു എന്നാണ് പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ച കൂട്ടത്തിൽ അനുഷ്ക ശർമ കുറിച്ചിരിക്കുന്നത്.

ഗർഭം ഏഴാം മാസത്തിൽ ശീർഷാസനം ചെയ്യുന്ന അനുഷ്ക ശർമയും ഒരു സുരക്ഷിതത്വത്തിനു വേണ്ടിയും ബാലൻസ് കിട്ടാൻ വേണ്ടിയും കൂടെ നിൽക്കുന്ന ഭർത്താവ് കോഹ്ലിയുടെയും ചിത്രമാണ് സമൂഹ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. യോഗയിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ശീർഷാസനം പോലും ചെയ്യാൻ കഴിയുന്നുണ്ട് താരത്തിന്.

ഈഫ ശ്രോഫ് എന്ന യോഗ അധ്യാപികയുടെ നിർദ്ദേശത്തിനു കീഴിൽ ആണ് ഇത്തരം യോഗമുറകൾ താരം ഇപ്പോഴും പരിശീലിക്കുന്നത്. ഓൺലൈൻ വഴി ഇപ്പോഴും അധ്യാപിക തനിക്ക് നിർദ്ദേശങ്ങൾ തരുന്നുണ്ട് എന്നും ഗർഭകാലത്ത് പോലും യോഗ അഭ്യസിക്കാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട് എന്നുമാണ് അനുഷ്ക ശർമയുടെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*