ഷൂട്ട്‌ സെറ്റിൽ ഉറങ്ങരുത് പണി കിട്ടും.. ഫോട്ടോ സഹിതം പങ്കു വെച്ച് കീർത്തി സുരേഷ് 👉

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന പാരമ്പര്യത്തിന്റെ ശോഭയിൽ മങ്ങലേൽപ്പിക്കാതെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ പിതാവ് ചലച്ചിത്ര സംവിധായകനും അമ്മ നടിയും ആയിരുന്നു. മലയാളത്തിന് അകത്തും പുറത്തുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയ വൈഭവം കൊണ്ടും സ്വതസിദ്ധമായ ശൈലികൾ കൊണ്ടും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറാൻ താരത്തിന് വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. തനിമയാർന്ന അഭിനയം കൊണ്ടും സമൂഹ മാധ്യമങ്ങളിലെ സജീവത കൊണ്ടും ഒരുപാട് പ്രേക്ഷകരെ നേടിയെടുത്ത താരമാണ് കീർത്തി സുരേഷ് എന്ന് പറയാതിരിക്കാൻ കഴിയില്ല.

ബാല താരമായാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഫാഷൻ ഡിസൈനിങ്ങിലുള്ള അതിയായ താല്പര്യം കാരണം ഡൽഹി അക്കാദമിയിൽ പോയി ബിരുദം എടുക്കുകയും അതിനുശേഷം ഉപരി പഠനാർത്ഥം ലണ്ടനിൽ പോവുകയും എല്ലാം ചെയ്തു എങ്കിലും തിരിച്ചു വന്നപ്പോഴും മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഒരു ആരവം തന്നെയായിരുന്നു.

ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നിഷ്കളങ്കതയുള്ള ഹൃദയമാണ് ഫോട്ടോ പങ്കുവെക്കുന്നതിലൂടെ കീർത്തി സുരേഷ് വെളിവാക്കുന്നത്. ഷൂട്ടിംഗ് സൈറ്റിൽ വച്ചുണ്ടായ രസകരമായ ഒരു അനുഭവമാണ് ഫോട്ടോയിലൂടെ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.

രംഗ് ദേ എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആ ഷൂട്ടിംഗ് സൈറ്റിൽ നിന്നുള്ള രസകരമായ ഒരു ചിത്രമാണ് താരം പങ്കുവെക്കുന്നത് ഷൂട്ടിംഗ് സൈറ്റിൽ കിടന്നുറങ്ങിയ കീർത്തി സുരേഷിനെയാണ് ഫോട്ടോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ചിത്രത്തിലെ നായകൻ നിതിനും സംവിധായകൻ വെങ്കി അറ്റ്ലുരിയുമാണ് ചിത്രം പകർത്തിയിരിക്കുന്നത്.

ഷൂട്ടിങ് സെറ്റിൽ ഇരുന്ന് ഒരിക്കലും ഉറങ്ങരുത് എന്ന പാഠം പഠിച്ചു എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. കൂട്ടത്തിൽ തന്നെ അസൂയ അല്ലേ ഇതിനുള്ള പ്രതികാരം ചെയ്തിരിക്കും എന്നും താരം കുറിച്ചിട്ടുണ്ട്. വളരെ രസകരമായി ആണ് ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു പോകുന്നത് എന്ന് തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*