ഒരു ചിരികൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച സുന്ദരി : പുതിയ വിശേഷം പങ്കുവെച്ച് ലത 😍

മലയാള സിനിമ സീരിയൽ ടെലിവിഷൻ പരമ്പര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ലതാ സംഗരാജ്. ഏഷ്യാനെറ്റിൽ മുൻനിര റേറ്റിംഗിൽ ഉണ്ടായിരുന്ന നീലക്കുയിൽ എന്ന പരമ്പര അവസാനിച്ചുവെങ്കിലും റാണി എന്ന കഥാപാത്രത്തെ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് മലയാളികൾ.

മലയാളം നല്ല പോലെ വശമില്ലാത്ത തെലുങ്ക് നടി ആയിട്ടും കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ലത വിജയം കണ്ടു. അഭിനയ മികവും പ്രകടനവും ആരാധകരെ താരത്തിൽ തന്നെ നിലനിർത്താൻ ഉതകുന്നതായിരുന്നു. നീലക്കുയിൽ എന്ന സീരിയൽ മികച്ച കഥ മുഹൂർത്തങ്ങൾ കൊണ്ടും പ്രമേയത്തിലെ വ്യതിരക്തത കൊണ്ടും ശ്രദ്ധേയമായതു പോലെ തന്നെ റാണി എന്ന കഥാപാത്രത്തെ അഭിനയ മികവു കൊണ്ട് ശ്രദ്ധേയമാക്കിയ താരമാണ് ലത.

വളരെ വിജയകരമായി പൂർത്തിയാക്കിയ നീല കുയിൽ പരമ്പര അവസാനിച്ചതിനു ശേഷവും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി തന്റെ വിശേഷങ്ങൾ പങ്കു വെക്കുന്നതിൽ ഇതുവരെയും മടികാണിക്കാത്ത താരമാണ് ലത. തന്റെ കുടുംബ വിശേഷങ്ങൾ ഉൾപ്പെടെ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ പങ്കുവെച്ച പുതിയ വാർത്തയാണ് തരംഗമായി പ്രചരിക്കുന്നത്.

കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ ലോക്ക് ആക്കുന്നതിന് തൊട്ടു മുമ്പാണ് നീലക്കുയിൽ പരമ്പര അവസാനിച്ചത്. സീരിയൽ അവസാനിച്ചതിനു ശേഷമാണ് താരത്തിന്റെ വിവാഹവും നടന്നത്. ഇപ്പോൾ കുടുംബ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കടന്നു വരുന്നു എന്ന സന്തോഷമാണ് താരം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

അടുത്ത വർഷം തങ്ങളുടെ വിവാഹം നടന്ന അതേ മാസത്തിൽ പുതിയ ഒരു അതിഥി ജീവിതത്തിലേക്ക് കടന്നു വരും എന്ന വാർത്തയാണ് പ്രേക്ഷകരുമായി താരം പങ്കു വെച്ചിരിക്കുന്നത്. പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഈ വർഷം ജൂൺ 14ന് ആയിരുന്നു താരത്തിനെ വിവാഹം. അപ്പോൾ അടുത്ത വർഷം ജൂണിൽ ആയിരിക്കും പുതിയ അതിഥിയുടെ അരങ്ങേറ്റം.

പുതിയ അതിഥിക്ക് വേണ്ടി താരദമ്പതികൾ കാത്തിരിക്കുന്നതു പോലെ തന്നെ പ്രേക്ഷകരും കാത്തിരിപ്പിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*