“പ്രായം തളർത്താത്ത പ്രണയം” ഇതാണ് മക്കളെ “Save the Date”

പ്രണയത്തിലാകുക എന്നത് ഒരു സ്വർഗ്ഗീയ വികാരമാണ് എന്ന് എഴുതാൻ അറിയുന്നവർ എല്ലാം പറയാറുണ്ട്. അത് ജീവിതത്തിലെ എല്ലാം മികച്ചതും തിളക്കമുള്ളതും മനോഹരവുമാക്കുന്ന ഒരു മാന്ത്രിക അനുഭവം ആണ് എന്നും വായിക്കാത്തവർ ഉണ്ടാകില്ല. സ്വപ്ന തുല്യമായ പ്രണയത്തിന്റെ അനുഭവങ്ങളും തിരിച്ചറിവുകളും ആണ് ജീവിതത്തെ നിറമുള്ളതാക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് 75 വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ.

ആദ്യത്തെ പ്രണയം അതൊരു മാന്ത്രികമായ വികാരമാണ്. ആ വികാരത്തെ വാർധക്യത്തിലും മരണത്തിലും മരണത്തിനു ശേഷവും അതുപോലെ തുടർന്നു കൊണ്ടു പോകാൻ സാധിക്കുക എന്നത് ജീവൻ തുടിക്കുന്ന എല്ലാ ഹൃദയങ്ങൾക്കും സാധിക്കാത്തതാണ്. പക്ഷേ ഈ ദമ്പതികൾ അക്കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. കൂടെയുള്ള ഓർമ്മകളെ പുതുക്കി പുതുക്കി മരണം വരെ കൊണ്ടു നടക്കാനുള്ള കഴിവ്.

എഴുപത്തിയഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ കണ്ണനും ദേവകിയും. ചെറുമകനാണ് ഈ സുന്ദരമായ വാർത്ത സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പല പോസ്റ്റും വൈറലാകുന്നത് പോലെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആയിരക്കണക്കിനാളുകളുടെ കണ്മുന്നിൽ ഈ വാർത്തയും അവരുടെ ഫോട്ടോകളും എത്തി.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെ:

Save the date 29-11-2020
75th wedding anniversary
Kannachan / devaki

ഇണക്കുരുവികൾ പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞത് ഇവരിൽ നിന്നാണ് എന്റെ അറിവിൽ അവര് ഇത് വരെ പിരിഞ്ഞു ജീവിച്ചിട്ടില്ല എവിടെ പോയാലും ഒരുമിച്ച് 4 വർഷം മുൻപ് പ്ലെയിൻ യാത്ര നടത്തി അങ്ങനെ ജീവിതത്തിൽ സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ 75കൊല്ലം

ഇനിയും ഒരുപാട് വർഷം ഒരുമിച്ച് ഇണക്കുരുവികൾ ആയി ജീവിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു  അച്ചാച്ചൻ /അച്ഛമ്മ

@Suneesh Vijayakumar

Be the first to comment

Leave a Reply

Your email address will not be published.


*