അവളെന്റെ കൊച്ചനുജത്തിയാണ്, പ്ലീസ് ഇത്തരത്തിലുള്ള മോശം കമന്റുകൾ ഒഴിവാക്കുക.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയൽ പരമ്പരയാണ് ഉപ്പും മുളകും. പതിവ് ക്ളീഷേ സീരിയലുകൾക്ക് നേരെ വിപരീതമായിട്ടാണ് ഉപ്പും മുളകിലെ കഥയും തിരക്കഥയും. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ആരാധക കൂട്ടത്തെ തന്നെ ഉണ്ടാക്കാൻ ഉപ്പുംമുളകിന് സാധിച്ചിട്ടുണ്ട്.

ഉപ്പും മുളകിലെ ഓരോ കഥാപാത്രവും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ബാലുവിനെയും കുടുംബത്തെയും സ്വന്തം കുടുംബം പോലെയാണ് മലയാളികൾ കാണുന്നത്. ബിജു സോപാനം ആണ് ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലുവിന്റെ മക്കളായി എത്തിയ മുടിയൻ, ലച്ചു, ശിവാനി, ബേബി അമേയ യൊക്കെ പ്രത്യേക ആരാധകവൃന്ദത്തെ വളർത്തിയ എടുത്തിട്ടുണ്ട്.

ഇതിലെ പ്രധാന കഥാപാത്രമായ മുടിയനും ശിവാനിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർ പല ഫോട്ടോഷൂട്ട്കളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ശിവാനിയും മുടിയനും ഒന്നിച്ച് എത്തിയ ഒരു വീഡിയോ യൂട്യൂബിൽ വൈറലായിരുന്നു

ഈ വീഡിയോക്ക് ശേഷം ഇരുവരും സൈബർ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മോശമായ രീതിയിലുള്ള കമന്റുകൾ ആണ് യൂട്യൂബിന് താഴെയുള്ള കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. അശ്ലീല പരമായുള്ള കമന്റുകൾ ആണ് കൂടുതലും.

സൈബർ ആക്രമണത്തെ, മുടിയൻ കഥാപാത്രമായി വേഷമിട്ട റിഷി പ്രതികരിച്ചത് ഇങ്ങനെയാണ്
” അവൾ എന്റെ കൊച്ച് അനുജത്തിയാണ്, മനുഷ്യനെ ബഹുമാനിക്കാൻ ആദ്യം പഠിക്കു, അശ്ലീല കമന്റുകൾ ഒഴിവാക്കുക, വീഡിയോ ആസ്വദിക്കുക” എന്നായിരുന്നു.

2015 ഡിസംബറിൽ ആണ് ഉപ്പും മുളകും പരമ്പര ആരംഭിക്കുന്നത്. 2019 ൽ 1000 എപ്പിസോഡുകൾ പൂർത്തിയാക്കുകയും ചെയ്തു. പ്രദീപ് മാധവാണ് സീരിയൽ ഡയറക്ടർ. ഫ്ലവർസ് ടീവി യിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*