23 വർഷത്തെ തടവ് ശിക്ഷക്ക് ശേഷം തിരിച്ചുവന്നപ്പോൾ.. എനിക്ക് പിന്നീട് തണലായ്ത് അവളാണ്. കുറിപ്പ് കാണാം.

23 വർഷത്തെ തടവ് ശിക്ഷക്ക് ശേഷം തിരിച്ചുവന്നപ്പോൾ, പ്രണയിച്ചവൾ മൂന്നു കുട്ടികളുമായി ജീവിക്കുന്നു. തളർന്ന എനിക്ക് പിന്നീട് തണലായ്ത് അവളാണ്. കുറിപ്പ് കാണാം.

ജീവിതത്തിലെ അമൂല്യമായ 23 വർഷം എനിക്ക് നഷ്ടപ്പെട്ടു. എന്റെ രണ്ടാം ജീവിതം വെറുതെ കളയാൻ ഞാൻ തയ്യാറായിരുന്നില്ല. എന്റെ ഉള്ളിലെ ചെറുപ്പം ഇപ്പോഴും എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. കാശ്മീരിലുള്ള എന്റെ പഴയ വീട്ടിലേക്ക് തിരിച്ചപ്പോൾ, വീണ്ടും ആ പഴയ അന്ധകാരം തിരിച്ചു വന്നതുപോലെ അനുഭവപ്പെട്ടു. പക്ഷേ അതിൽ നിന്ന് കരകയറാൻ എന്റെ സഹോദരൻ എന്നെ നന്നായി സഹായിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് എന്റെ സഹോദരി എന്റെ കല്യാണത്തെ കുറിച്ചു എന്നോട് പറഞ്ഞത്. എന്റെ 33 വർഷം പഴക്കമുള്ള പ്രണയം എന്റെ മനസ്സിൽ ഓടി വന്നു. പക്ഷേ ഞാൻ അകത്ത് ആയിരുന്നപ്പോൾ അവൾ വേറെ കല്യാണം കഴിച്ചു എന്നാണ് അറിഞ്ഞത്. ഇപ്പോൾ അവൾ മൂന്നു കുട്ടികളുമായി ജീവിക്കുന്നു.

എനിക്കും ഒരു കുടുംബം വേണമെന്ന് ആഗ്രഹം മനസ്സിലുതിക്കാൻ തുടങ്ങി. പക്ഷേ 49 വയസ്സ് ആയ ഒരാളോടൊപ്പം ജീവിക്കാൻ തയ്യാറാവുന്ന പെൺകുട്ടികൾ ഉണ്ടാകുമോ? പഴയതുപോലെ അവളെ എനിക്ക് സ്നേഹിക്കാൻ പറ്റുമോ തുടങ്ങിയ ചോദ്യങ്ങൾ മനസ്സിൽ ഉയരാൻ തുടങ്ങി. വിചാരിച്ചത് പോലെ സംഭവിച്ചു മൂന്ന് പെൺകുട്ടികൾ എന്നെ കണ്ടു, നിരസിക്കുകയാണുണ്ടായത്.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലേക്ക് ഫാത്തിമ കടന്നുവരുന്നത്. ഞാൻ ആഗ്രഹിക്കുന്ന ജീവിതം തരാൻ അവൾക്ക് പറ്റും എന്ന് കരുതി. എന്റെ പഴയകാല ചരിത്രങ്ങൾ അവരോട് തുറന്നു പറഞ്ഞു. അതൊക്കെ നല്ല രീതിയിൽ എടുക്കാൻ അവർ തയ്യാറായി. അവളുടെ കഥകളും എന്നോട് അവർ പറയുകയുണ്ടായി. നിക്കാഹ് കഴിഞ്ഞ ആറ് ദിവസം ആയപ്പോഴേക്കും ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിനെ തുടർന്ന് ആ ബന്ധം ആറുദിവസം കൊണ്ട് അവസാനിക്കുകണ്ടായി എന്ന് അവൾ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചവരാണ്. അതുകൊണ്ടുതന്നെ നമ്മൾ തമ്മിൾ മാനസിക പൊരുത്തം അവിടെവച്ചു തന്നെ ഉണ്ടായി. അവളെ ആദ്യം കണ്ട സമയത്ത് തന്നെ എന്തോ ഒരു അടുപ്പം എനിക്ക് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾ ഏകദേശം നാല് മണിക്കൂറോളം സംസാരിച്ചു. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഏറ്റുപറഞ്ഞു.

ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു. നഷ്ടപ്പെട്ടതിനെ വിലപ്പിക്കാതെ ഭാവിയിൽ സന്തോഷം കണ്ടെത്താൻ തീരുമാനിച്ചു. അവളുടെ നമ്പർ ഞാൻ വാങ്ങി. അവളുടെ ഉപ്പാന്റെ സമ്മതത്തോട് കൂടി ദിവസവും നാലഞ്ചു പ്രാവശ്യം ഞങ്ങൾ പുറത്തു കറങ്ങാൻ പോയി.

താമസിയാതെ ഞങ്ങൾ വിവാഹം കഴിച്ചു. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടു കൂടിയാണ് ജീവിക്കുന്നത്. ആൾക്കാരുടെ മുമ്പിൽ ഞാൻ ഫാത്തിമ ജി എന്നാണ് വിളിക്കുന്നത്, എങ്കിലും ഞങ്ങൾ ഒറ്റക്കിരിക്കുമ്പോൾ അവളെ ഞാൻ വിളിക്കുന്നത് ജാൻ എന്നാണ്.

ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകളായി. കഴിഞ്ഞ 23 വർഷത്തെ എന്റെ വേദനകൾ ഒക്കെ ഇപ്പോൾ മാറിയിരിക്കുകയാണ്. എന്റെ സ്വപ്നം അവളിലൂടെ യാഥാർഥ്യമായിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*