കുളിക്കുന്നത് ഇഷ്ടമല്ല പല്ല് തേയ്ക്കുന്നത് അതിനേക്കാൾ വലിയൊരു ജോലിയാണ്.. പാർവതി

ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി മികച്ച അഭിനയത്രി ആയി തിളങ്ങി നിൽക്കുന്ന താരമാണ് പാർവതി തിരുവോത്ത്. തനിക്ക് ലഭിച്ച വേഷങ്ങളെല്ലാം മികച്ചതാക്കാൻ മാത്രം അഭിനയ വൈഭവം പാർവ്വതിക്ക് ഉണ്ടായിരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാൻ. ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും അതിന്റെ ഊർജ്ജ സ്വലതയോടെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

അഭിനയ വൈഭവത്തിനൊപ്പം മൂർച്ചയേറിയ അഭിപ്രായപ്രകടനങ്ങൾ കൊണ്ടാണ് പാർവ്വതിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അനീതികളിലും താരം സ്വന്തം നിലപാട് അറിയിക്കാതിരുന്നിട്ടില്ല ഇതുവരെയും. ഒരുപാട് വിമർശനങ്ങളെയും ഒപ്പം തന്നെ ആരാധകരെയും ഇതിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

സ്വന്തം നിലപാടുകളിൽ അടിയുറച്ച് വിശ്വസിക്കുകയും അതിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്യുന്ന പ്രകൃതമാണ് തരത്തിന്റേത്. മറ്റുള്ളവർക്ക് അടിയറവ് പറയാനുള്ളതല്ല പെണ്ണിന്റെ ജീവിതം എന്നാണ് താര വാക്കുകളുടെ എല്ലാം ആകെത്തുക. അതു കൊണ്ടുതന്നെ സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിൽ താരം ഉറച്ച നിലപാട് പുറത്തു പറഞ്ഞിട്ടുണ്ട്.

സമൂഹം വല്ലാതെ താരത്തെ ഉറ്റു നോക്കാൻ തുടങ്ങിയതും ഇതുകൊണ്ടുതന്നെ. നവ മാധ്യമത്തിന് താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തുറന്ന മനസ്സോടെ പറഞ്ഞ ആ കാര്യങ്ങൾ ഏറ്റു പിടിക്കാനും പലർക്കും പ്രചോദനം ആവാനും കഴിഞ്ഞിട്ടുണ്ടാവും.

താരത്തെ ബ്യൂട്ടി ക്ലീൻ എന്ന് അഭിസംബോധന ചെയ്ത അവതാരികയോട് തിരിച്ചു പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. കുളിക്കുന്നത് ഇഷ്ടമല്ല പല്ല് തേയ്ക്കുന്നത് വലിയൊരു ജോലിയാണെന്നും എന്നുമൊക്കെയാണ് താരം പറഞ്ഞ മറുപടി. ഇതിനെ വളരെ രസകരമായി അവതാരിക പല്ല് തേക്കാനും കുളിക്കാനും മടിയുള്ളവർക്ക് താങ്കൾ ഒരു പ്രചോദനം ആകുമല്ലോ എന്നും പറഞ്ഞു.

Parvathi
Parvathi
Parvathi
parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*