കുട്ടികളൊമൊത്തുള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം സംവൃത : ഏറ്റെടുത്ത് ആരാധകർ..

തന്നിലൂടെ കടന്നുപോയ എല്ലാ വേഷങ്ങളും മികച്ചതാക്കുകയും അഭിനയ വൈഭവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്ത താരമാണ് സംവൃതാ സുനിൽ. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ മലയാളികൾ സ്നേഹിക്കുന്ന താരമാണ് സംവൃത. പക്ഷേ വിവാഹത്തിനുശേഷം സിനിമ ലോകത്ത് താരം സജീവമായിരുന്നില്ല.

സിനിമാ അഭിനയ രംഗത്ത് സജീവമല്ലായിരുന്നു എങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ സന്ദർശിക്കുന്നതിൽ താരം മടി കാണിക്കാറില്ല. തന്റെ വിശേഷങ്ങളും ഫോട്ടോകളുമായി ഇടയ്ക്കിടെ താരം സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. മകൻ പിറന്ന സന്തോഷവും ചോറൂണ് വിശേഷങ്ങളും ഒക്കെയായി താരം നേരത്തെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഇപ്പോൾ രണ്ടാമത് ഒരു കുഞ്ഞു കൂടെ ഉണ്ടായ വിശേഷം പങ്കുവെക്കുകയും രണ്ടു മക്കൾക്കിടയിൽ ഉണ്ടാകുന്ന സന്തോഷങ്ങളും രസകരമായ കാര്യങ്ങളും പങ്കുവെക്കുക കൂടി ചെയ്യുകയാണ്. അഗസ്ത്യ എന്നാണ് ആദ്യത്തെ മകന്റെ പേര് രണ്ടാമത്തെ മകനെ രുദ്ര എന്ന പേര് വെച്ചു എന്നാണ് താരം പങ്കുവെക്കുന്നത്.

ഇതുവരെയും അവൻ ഒറ്റ കുട്ടിയായി കൊഞ്ചി വളർത്തിയ കൂട്ടത്തിലേക്ക് ഒരു കുഞ്ഞു കൂടെ വരുമ്പോൾ എന്തൊക്കെ സംഭവിക്കും എന്ന കാര്യത്തിൽ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് സംവൃതാ സുനിൽ രണ്ടാമത്തെ രണ്ടു കുട്ടികൾ തമ്മിലുള്ള സൗഹൃദവും വിശേഷവും പങ്കു വെക്കുമ്പോൾ തുടക്കത്തിൽ തന്നെ പറയുന്നത്.

പക്ഷേ അവർ ഇപ്പോൾ തന്നെ കൂട്ടുകാരായി എന്നും അവർ തമ്മിൽ നല്ല കൂട്ടാണ് എന്നും അഗസ്ത്യ ആണ് രുദ്രനെ റൂരു എന്ന് വിളിച്ചു തുടങ്ങിയത് എന്നൊക്കെയും ആണ് സംവൃത മക്കളെക്കുറിച്ച് പങ്കുവെക്കുന്നത്. ആറാം മാസത്തെ സ്കാനിങ്ങിൽ നിന്നും കുട്ടി ആണാണെന്ന് മനസ്സിലായതോടെ ആഗസ്ത്യ വളരെ ആവേശത്തിലായിരുന്നു എന്നും താരം പറയുന്നുണ്ട്.

അഖിൽരാജ് ആണ് താരത്തിനെ ഭർത്താവ്. 2012ലാണ് സംവൃതയും അഖിലും രാജുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുമെന്ന് വിചാരിച്ചിരുന്നില്ല. കാരണം വിവാഹത്തിനുശേഷം അമേരിക്കയിൽ സെറ്റിൽഡ് ആവും എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അവിടെനിന്ന് ഇവിടെ വന്നു സിനിമ ചെയ്തു പോവുക എന്നത് എത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ലല്ലോ എന്നും സംവൃത പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*