‘ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരമാണ് മൃദുല’ രാജ് കലേഷ്

അവതാരകൻ, നടൻ, മജീഷ്യൻ തുടങ്ങി പല മേഖലകളിലും ആയി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് രാജ് കലേഷ്. സോഷ്യൽ മീഡിയകളിൽ സർവ്വ സജീവമാണ് താരം. താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അഭിനയത്രി, മോഡൽ, നർത്തകി തുടങ്ങി ബഹുമുഖ പ്രതിഭയായ തന്റെ സുഹൃത്ത് മൃദുലയുടെ കൂടെയുള്ള ഒരു ഫോട്ടോയും പങ്കുവെച്ച് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷൻ ഉള്ള പെൺ താരം എന്നാണ്. സിനിമയിലും സീരിയലുകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഈ മൃദുല വിജയ്യെ കുറിച്ച് പറഞ്ഞിട്ടുള്ള ഈ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

സീരിയലുകളിൽ ഒരുപാട് നല്ല വേഷങ്ങളിലെത്തി പ്രേക്ഷകപ്രീതി ആവോളം നേടിയ താരമാണ് മൃദുല വിജയ്. ഇപ്പോൾ സ്റ്റാർ മാജിക് എന്ന് പരമ്പരയിലും താരം ഉണ്ട്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്ന മൃദുല വിജയ് മിനിസ്ക്രീനിലൂടെ ഉള്ള പരമ്പരകളിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടതും ആരാധകരെ നേടിയെടുത്തതും.

ജനിഫർ കറുപ്പയ്യ, കടൻ അൻപൈ മുറിക്കും, സെലിബ്രേഷൻ കൗമുദി തുടങ്ങിയവയാണ് അഭിനയിച്ച സിനിമകൾ എങ്കിലും ആദ്യ സീരിയൽ ആയ കല്യാണസൗഗന്ധികം എന്നതിലെ ഒരൊറ്റ വേഷം മാത്രം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും താരത്തിന് സാധിച്ചു.

മൃദുല വിജയ് തന്റെ പതിനഞ്ചാം വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. രാജ് കലേഷ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നപ്പോൾ ആരാധകർ പറയുന്നത് മിനിസ്ക്രീനിൽ മുൻനിരയിലുള്ള താരങ്ങൾക്കൊപ്പം ഉള്ള മൃദുല വിജയ്ക്കല്ലാതെ മറ്റാർക്ക് ഈ പരിവേഷം നൽകാൻ ആകും എന്നാണ്.

Mridula
Mridula
Mridula
Mridula

Be the first to comment

Leave a Reply

Your email address will not be published.


*