മൂന്നാമത് കല്യാണവും വേർപിരിഞ്ഞു.. പുറകോട്ടില്ല കിടിലൻ മേക്കോവറിൽ വനിതാ വിജയകുമാർ.

ഈയടുത്തു തമിഴ് സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു വനിതാ വിജയകുമാർ. ഭർത്താവുമായുള്ള വേർപിരിയലിന് തുടർന്ന് ലൈവ് വീഡിയോയിൽ വന്ന് തന്റെ സങ്കടങ്ങൾ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.

ഭർത്താവ് പീറ്റർ പോൾ മായുള്ള വിവാഹമാണ് ചർച്ചകൾക്ക് ഇടയാക്കിയത്. ഭർത്താവിന്റെ ആദ്യഭാര്യ മുൻ ഭർത്താവിനെ തിരികെ വേണമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നതോടെ കൂടിയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്. പക്ഷേ താമസിയാതെ തന്നെ വനിതയും പീറ്ററും വേർപിരിയുകയായിരുന്നു.

താരമിപ്പോൾ അതിന്റെ ഹാങ്ങോവറിൽനിന്ന് പുറത്തുവന്നിരിക്കുകയാണ്. പഴയ ഓർമ്മകൾ തെല്ലും എന്റെ മനസ്സിലില്ല എന്ന മട്ടിലാണ് താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ. കിടിലൻ മേക്കോവറിൽ കഴുത്തിൽ റ്റാറ്റു അടിച്ചിട്ടുള്ള പുതിയ ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.

പഴയ കാര്യങ്ങൾ മറന്ന് തന്റെ കരിയർ മെച്ചപ്പെടുത്താനും തന്റെ രണ്ടുകുട്ടികളെ നന്നായി നോക്കാനുള്ള പടയോട്ടത്തിലാണ് താരം. താരം തന്റെ കാര്യങ്ങളിൽ ബിസിയാണ്. തന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങളിലും യൂട്യൂബ് ചാനലിലുമായി തന്റെ സ്വന്തം ലോകത്താണ് വനിതാ വിജയകുമാർ.

താരം തമിഴ് തെലുങ്ക് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1997 ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. 2015 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.

2019 ലെ തമിഴ് ബിഗ് ബോസ് സീസൺ ത്രീ യിലെ മത്സരാർത്ഥിയും കൂടിയായിരുന്നു വനിതാ വിജയകുമാർ. 2020 ബിഗ് ബോസ് സീസൺ ഫോറിൽ ഗസ്റ്റായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*