പുതിയ മേക്കോവറിൽ, കിടിലം ഫോട്ടോകൾ പങ്കുവെച്ച് ബിഗ് ബോസ് ഇഷ്ടതാരം വീണ നായർ.

പുതിയ മേക്കോവറിൽ, കിടിലം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിഗ് ബോസ് താരം വീണ നായർ.

2014 ൽ ബിജു മേനോൻ നായകനായ സൂപ്പർ ഹിറ്റ് മലയാള സിനിമ വെള്ളിമൂങ്ങയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് വീണ നായർ. വെള്ളിമൂങ്ങ സിനിമയിലെ കോമഡി കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് പരമ്പരയായ തട്ടീംമുട്ടിയിലെ കോകില എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വീണ നായർ ആണ്. ഈ സീരിയലിലൂടെ മലയാളി വീട്ടമ്മമാർക്ക് സുപരിചിതയായ നടിയും കൂടിയാണ് വീണ നായർ.

താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് മലയാളം ബിഗ് ബോസ് സീസൺ ടുവിലെ മത്സരാർത്ഥിയായതോടുകൂടിയാണ്. തന്റെ വ്യക്തമായ നിലപാട് കൊണ്ടും, ഒരു മത്സരാർത്ഥി എന്ന നിലയിൽ തന്റെതായ മികവുകൊണ്ടും താരം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ബിഗ് ബോസ് സീസൺ ടു വിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ ഒട്ടും മടികാണിക്കാത്ത നടിയാണ് വീണ നായർ. ഈയടുത്ത് താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.

പുതിയ മേക്കോവറിലുള്ള താരത്തിന്റെ ഫോട്ടോ കണ്ടു കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ഓരോ ഫോട്ടോകളും വ്യത്യസ്ത ക്യാപ്ഷനൊടുകൂടിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

“Every picture tells a stoty”
“Im not perfect, but im original ” എന്ന ക്യാപ്ഷനൊടുകൂടിയാണ് താരം തന്റെ പുതിയ മേക്കോവറിൽ ഉള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

തട്ടും പുറത്ത് അച്യുതൻ, കോടതി സമക്ഷം ബാലൻ വക്കീൽ, ഞാൻ പ്രകാശൻ തുടങ്ങിയ സൂപ്പർഹിറ്റ് മലയാളസിനിമകളിൽ വീണാ നായർ അഭിനയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*