നാണം കുടുങ്ങി രഹനയല്ല “ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല, അവൾ ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും” ലിന്റോ റോണി

ഏഷ്യാനെറ്റിൽ ഒരുപാട് പ്രേക്ഷകരുള്ള പരമ്പരയായിരുന്നു ഭാര്യ. സംപ്രേഷണം ചെയ്തിരുന്ന സമയത്ത് മുൻനിര റേറ്റിംഗിൽ പരമ്പര എപ്പോഴും ഉണ്ടായിരുന്നു. അതിലെ പ്രധാനപ്പെട്ട രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലിന്റു റോണി എന്ന താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഭർത്താവിന്റെ കാപട്യങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു പാവം ഭാര്യയുടെ റോളായിരുന്നു രഹ്നാ എന്ന കഥാപാത്രം. ആ കഥാപാത്രം അതിന്റെ തനിമയോടെ കൂടെയും പ്രകൃതിയിലുള്ള ഭംഗിയോടെ കൂടെയും പ്രേക്ഷകരിലേക്ക് അതു പോലെ എത്തിക്കാൻ ലിന്റു റോണി എന്ന നായികക്ക് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. അത്രത്തോളം അഭിനയ വൈഭവം താരത്തിനുണ്ട് എന്നർത്ഥം.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ലിന്റുവിന്റെ ഫോട്ടോ ഷൂട്ടിൽ നിന്നും മനസ്സിലാകുന്നത് അത് വെറും ഒരു കഥാപാത്രം മാത്രമായിരുന്നു എന്നും രഹനാ എന്ന കഥാപാത്രത്തെ പോലെയല്ല യഥാർത്ഥ ജീവിതത്തിൽ താനെന്നും ആണ്. നാണം കുണുങ്ങിയ പാവം അല്ല യഥാർത്ഥ ജീവിതത്തിൽ എന്നാണ് ഫോട്ടോഷൂട്ടുകൾ വരച്ചു കാണിക്കുന്നത്.

മുണ്ടും ഷർട്ടുമാണ് ചിത്രങ്ങളിലെ താരത്തിന്റെ വേഷം. കൂട്ടത്തിൽ “ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല, അവൾ ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും” എന്ന കിടിലൻ ക്യാപ്ഷനും താരം നൽകിയിരിക്കുന്നു. ജീവിതത്തിൽ താൻ ബോൾഡ് ആണ് എന്ന് തന്നെയാണ് താരം സൂചിപ്പിച്ചതിന് അർത്ഥം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രത്തിന് ഒരുപാട് പേരാണ് മികച്ച പ്രതികരണങ്ങൾ നൽകുന്നത്.

വിവാഹശേഷം ലണ്ടനിൽ സ്ഥിര താമസമാക്കിയ താരം ടെക്നിക്കൽ കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നത് വ്യക്തിയാണ്. ഈപ്പൻ മാത്യു ആണ് താരത്തിന്റെ ഭർത്താവ്. ഭാര്യ എന്ന പരമ്പരയെ കൂടാതെ എന്ന് സ്വന്തം കൂട്ടുകാരി, ഈറൻ നിലാ തുടങ്ങിയ പരമ്പരകളിലൂടെ ഉള്ള അഭിനയവും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യം ആകുവാൻ താരത്തെ സഹായിച്ചിട്ടുണ്ട്.

Linto Rony
Linto Rony
Linto Rony
Linto Rony
Linto Rony

Be the first to comment

Leave a Reply

Your email address will not be published.


*