പാറുക്കുട്ടിയുടെ വികൃതിക്കിടയിൽ കുഞ്ഞനുജന്‌ ചോറൂണ് : വീഡിയോ കാണാം

പ്രേക്ഷകപ്രീതി കൊണ്ടും മുൻനിര റേറ്റിംഗ് കൊണ്ടും മികച്ചു നിൽക്കുന്ന പരമ്പരകളിൽ ഒന്നായ ഉപ്പും മുളകിലെ പാറുകുട്ടിയെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബാലു നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായ പാറുക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ബേബി അമേയ ജന മനസ്സുകളിൽ സ്ഥിര സാന്നിധ്യമായത് വളരെ ചുരുങ്ങിയ എപ്പിസോഡ്കളിലൂടെയാണ്.

സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രേക്ഷകർ നൽകുന്ന ഒരു താരമാണ് ബേബി അമേയ. ബാലതാരങ്ങളെ എല്ലാവർക്കും പ്രിയം ആയിരിക്കും. അതിൽ ഒരു ഇത്തിരി കൂടുതലുണ്ട് ബേബി അമേയയോട് എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും കുസൃതിയും കുറുമ്പും വികൃതിയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന ബേബി അമേയയെ എല്ലാവരുടെയും പ്രിയതാരമാണ്.

ഒരുപക്ഷേ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി ആയിരിക്കും പാറു കുട്ടി. പാറു കുട്ടിയുടെ വിശേഷങ്ങൾ അറിയാനും അവളുടെ കൊഞ്ചലുകൾ കേൾക്കാനും പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പാറുക്കുട്ടിക്ക് ഒരു കുഞ്ഞനിയൻ ജനിച്ച വിശേഷം പ്രേക്ഷകർ കേട്ടത്. ഇപ്പോൾ പാറുകുട്ടി അനിയന്റെ ചോറൂൺ ചടങ്ങിന്റെ തിരക്കിലാണ്

പാറു കുട്ടിയുടെ ഫോട്ടോസും വീഡിയോസും എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുമുണ്ട്. ഇപ്പോൾ ആ കൂട്ടത്തിൽ കുഞ്ഞനിയന്റെ ചോറൂൺ ചടങ്ങിന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അനിൽ ഗംഗാ ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അമേയയുടെ മുതിർന്ന സഹോദരി അനിഘക്കും അമേയക്കും ഒപ്പം കളിക്കാനും വികൃതി കൂടാനും ഒരു അനിയനെ കൂടി കിട്ടിയ സന്തോഷത്തിൽ ആണ് ആ കുടുംബം ഇപ്പോൾ. അമ്പല നടയിൽ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

ഉപ്പും മുളകിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ് വീട്ടിൽ ബേബി അമേയയെ ചക്കി എന്നായിരുന്നു വിളിച്ചിരുന്നത്. പക്ഷേ ഇപ്പോൾ സീരിയലിന്റെ സ്വാധീനം കാരണം പ്രേക്ഷകർ വിളിക്കുന്നതു പോലെ വീട്ടിലുള്ള അച്ഛനുമമ്മയും മറ്റു കുടുംബാംഗങ്ങളും എല്ലാം അമേയയെ വിളിക്കുന്നത് പാറുക്കുട്ടി എന്നാണ്.

Be the first to comment

Leave a Reply

Your email address will not be published.


*