‘ഒരു മുസ്ലിമിനെ എന്തുകൊണ്ടാണ് നിങ്ങൾ വിവാഹം കഴിച്ചത്” : ആരാധകന്റെ ചോദ്യത്തിന് നടി പ്രിയാമണി കൊടുത്ത മാസ്സ് മറുപടി കണ്ടോ?

സൗത്ത് ഇന്ത്യയിലെ എല്ലാ ഫിലിം ഇൻഡസ്ട്രികളിലും അഭിനയിച്ച നടിയാണ് പ്രിയാമണി. 2003 ൽ എവരെ അഠഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയാമണി. പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിയായി മാറുകയായിരുന്നു.

തൊട്ടടുത്ത വർഷം പൃഥ്വിരാജ് നായകനായ സത്യം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചു. ഏറ്റവും അവസാനമായി അഭിനയിച്ച മലയാള സിനിമ മമ്മൂട്ടി നായകനായ പതിനെട്ടാംപടിയാണ്.

2017 ഓഗസ്റ്റിൽ താരം ഇവന്റെ മാനേജറായ മുസ്തഫ രാജ് എന്നയാളെ തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരുന്നു. ശേഷം ഇരുവരും സന്തോഷത്തോടു കൂടിയാണ് ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്.

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യമാണ് വൈറലായിരിക്കുന്നത്. രക്തചരിത്ര എന്ന സിനിമ കണ്ടത് മുതൽ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്, പക്ഷേ നിങ്ങൾ എന്തുകൊണ്ട് ഒരു മുസ്ലിമിനെ കല്യാണം കഴിച്ചു എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇതിന് താരം നൽകിയ മറുപടിയാണ് രസകരം. “ഞാൻ കല്യാണം കഴിച്ചത് ഒരു ഇന്ത്യക്കാരനെയാണ്” എന്ന മാസ് മറുപടിയാണ് പ്രിയമണി നൽകിയത്. രണ്ടുപേരും വ്യത്യസ്ത മതത്തിലുള്ള ആൾക്കാര് ആയതുകൊണ്ടുതന്നെ ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. ഏതായാലും താരത്തിന്റെ മറുപടിയിൽ തൃപ്തി കൊണ്ടിരിക്കുകയാണ് ആരാധകർ.

പരുത്തിവീരൻ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് 2006 ൽ ദേശീയ നടിക്കുള്ള അവാർഡ് ലഭിച്ച താരമാണ് പ്രിയാമണി. അതേ സിനിമയിലെ അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് അവാർഡും കൂടി താരത്തിനു ലഭിച്ചിട്ടുണ്ടായിരുന്നു.

Priyamani
Priyamani
Priyamani
Priyamani
Priyamani

Be the first to comment

Leave a Reply

Your email address will not be published.


*