സൗന്ദര്യ രഹസ്യവും ഇഷ്ടഭക്ഷണവും പങ്കുവെച്ച് “അമ്മയറിയാതെ” യിലെ അലീന 🥰

ബാല്യകാലത്തു തന്നെ സീരിയൽ രംഗത്ത് ചുവടുറപ്പിച്ച് ഇപ്പോഴും തിളങ്ങി നിൽക്കുന്ന താരമാണ് ശ്രീതു കൃഷ്ണൻ. തമിഴ് സീരിയലുകളിൽ ആയിരുന്നു താരത്തിന്റെ തുടക്കം. 12 വയസ്സ് മാത്രമാണ് അന്ന് താരത്തിന് ഉള്ളത്. ചെറുപ്പത്തിൽ തന്നെ അഭിനയമികവിലും ഉൽകൃഷ്ടമായ ഭാവപ്രകടനങ്ങളിലും താരം ശ്രദ്ധയാകർഷിച്ചിരുന്നു.

മാരി, മെല്ലെ തിരന്തത് കഥവു, കല്ല്യാണമാ കല്ല്യാണം, ആയുധ എഴുത്ത് എന്നീ സീരിയലുകളിൽ പ്രേക്ഷകർ ശ്രദ്ധയാകർഷിച്ച കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു താരം. 10 എൻട്രക്കുള്ളെ, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും താരം തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യ സീരിയലിൽ ആണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റിലെ മുൻനിര റേറ്റിംഗ് നിലനിർത്തി പോകുന്ന മികച്ച പരമ്പരയായ അമ്മയറിയാതെ എന്ന സീരിയലിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീതു ആണ്. അലീന എന്നാണ് താരത്തിന്റെ കഥാ പാത്രത്തിന്റെ പേര്.

വളരെ ചെറുപ്പത്തിൽ തന്നെ അനാഥത്വത്തിലേക്ക് തന്നെ തള്ളിവിട്ട അമ്മയോടുള്ള പകയുമായി ജീവിക്കുന്ന ഒരു അധ്യാപികയുടെ റോൾ ആണ് താരം പരമ്പരയിൽ കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ടു പോവുകയാണ് താരത്തിന്റെ കഥാപാത്രം. തന്മയത്വമുള്ള അഭിനയത്തിലൂടെ അലീന എന്ന കഥാപാത്രത്തെ ജനമനസ്സുകളിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ പാകത്തിലാണ് താരത്തിന്റെ അഭിനയം

സമൂഹ മാധ്യമങ്ങളിൽ സർവ്വ സജീവമാണ് താരം എപ്പോഴും. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം കൂടുതലായും പ്രേക്ഷകരിലേക്ക് ഇറങ്ങി വരാറുള്ളത്. മൂന്നു ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ട് താരത്തിനെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്. അതുകൊണ്ടുതന്നെ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലെ ഡിന്നർ ബോക്സിലൂടെ താരം പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സൗന്ദര്യത്തെ ക്കുറിച്ചും ഇഷ്ട ഭക്ഷണത്തെ ക്കുറിച്ചും എല്ലാം ആരാധകർ ചോദിച്ചതിന് താരം മറുപടി നൽകിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

സൗന്ദര്യ പരിചരണത്തിൽ കറ്റാർവാഴയാണ് ഏറ്റവും പ്രധാനമായി ആശ്രയിക്കുന്നത് എന്നും കേരള ഭക്ഷണം വലിയ ഇഷ്ടമാണ് എന്നും താരം ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. സാമ്പാറും കേരള സ്റ്റൈൽ മീൻ കറിയും കപ്പയും എല്ലാം ഇഷ്ട് ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്നു എന്നും താരം തുറന്നു പറഞ്ഞു.

Sreethu

Be the first to comment

Leave a Reply

Your email address will not be published.


*