ഇതുപോലുള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നതിന് ഒരു കാരണമുണ്ട്.. വെളിപ്പെടുത്തി കനിഹ

മലയാളത്തിലാണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും, തമിഴ് കന്നട തെലുങ്ക് സിനിമയിലും തന്റെ അഭിനയ മികവുകൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത നടിയാണ് കനിഹ.

2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചവരാണ് താരം. പിന്നീട് തെലുങ്ക് കന്നട സിനിമകളിൽ അഭിനയിക്കുകയുണ്ടായി. തന്റെ പത്താമത്തെ സിനിമയായ ‘എന്നിട്ടും’ എന്ന പടത്തിലൂടെ ആണ് താരത്തിന്റെ മലയാളത്തിലേക്കുള്ള കടന്നുവരവ്. പിന്നീട് മലയാളത്തിൽ ആണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.

നടി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടിയാണ് കനിഹ. പ്ലേബാക്ക് സിംഗർ ആയും താരം തിളങ്ങിയിട്ടുണ്ട്. തമിഴ് മലയാളം ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തമിഴിലെ സൺ ടിവി സംപ്രേഷണം ചെയ്ത ‘തിരുവിളയടൽ’ എന്ന സീരിയലിൽ ദേവി എന്ന കഥാപാത്രത്തെയും കനിഹ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകളിൽ ഗസ്റ്റ് ആയി കനിഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്, തന്റെ മേക്കപ്പില്ലാത്ത കാഷ്വൽ ആയിട്ടുള്ള ഫോട്ടോകൾ ആണ്. ഇത് ആരാധകർക്ക് അത്ഭുതമായി തോന്നിയിരിക്കുകയാണ്.

ഇത്തരത്തിലുള്ള ക്യാഷൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനെ, തന്റെ ആരാധകർ കാരണം ചോദിച്ചു പിന്നാലെ കൂടിയതിനെ തുടർന്ന് കനിഹ അവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ്,

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

I was asked recently why I always post casual pics with no make up ,no fancy backgrounds ,no designer wear,branded wear..

Well I just want this be a space where you all see the real me..This is how and who I am..I have accepted myself with all my imperfections and I believe you all will do too..
Why project a face that I am not ??
I rather be me and be liked for that.
What say??
If I can inspire a few by being me , thats an accomplishment for me!!

I’m here for the love.

എന്നോട് ഒരുപാട് പേർ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ കാഷ്വൽ ഫോട്ടോകൾ ലോഡ് ചെയ്യുന്നത്, മേക്കപ്പില്ല, ഫാൻസി ബാഗ്രൗണ്ട്കളില്ല, ബ്രാൻഡഡ് വസ്ത്രങ്ങൾ ഒന്നുമില്ല…. ഞാൻ ഞാൻ ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്, എന്റെ യഥാർത്ഥ മുഖം നിങ്ങൾ തിരിച്ചറിയണം, എന്റെ പൂർണതയല്ലാത്തതൊടാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

എന്ന ആശയത്തിൽ ആയിരുന്നു താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*