ലാലേട്ടന്റെ അടുത്തു നിൽക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്, ലാലേട്ടന്റെ ഭാര്യയായി ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് : പുലിമുരുകനിലെ മൈന.

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനിലെ മൈനയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. മൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കമാലിനി മുഖർജിയായിരുന്നു.

സൂപ്പർസ്റ്റാർ മോഹൻലാൽ തിമിർത്താടിയ സിനിമയിൽ മോഹൻലാലിനൊപ്പം മോഹൻലാലിന്റെ ഭാര്യയായി കട്ടക്ക് കൂടെ നിൽക്കാൻ തന്റെ അഭിനയ മികവ് കൊണ്ട് കമലിനി മുഖർജിക്ക് സാധിച്ചിട്ടുണ്ട്.

എയ്ഡ്സ് രോഗത്തെ ആസ്പദമാക്കി 2004 ൽ പുറത്തിറങ്ങിയ ഫിർ മിലെങ്കെ എന്ന ഹിന്ദി സിനിമയിലൂടെയാണ് കമലിനി മുഖർജിയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒരു പാട് തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളത്തിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം 2010 ൽ ആയിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുട്ടി സ്രാങ്ക് എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ മലയാള സിനിമ. പിന്നീട് നെത്തോലി ഒരു ചെറിയ മീനല്ല, കസിൻസ് എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും പുലിമുരുകനിലെ മൈനയെയാണ് മലയാളികൾ എന്നും ഓർത്തു വെക്കുന്നത്.

മലയാളത്തിൽ അതുവരെയുണ്ടായിരുന്ന സകല കളക്ഷൻ റിക്കോർഡുകളും ഭേദിച്ചുകൊണ്ടാണ് പുലിമുരുകൻ മുന്നേറിയത്. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും സിനിമയിലെ ഓരോ പാട്ടുകളും ആക്ഷൻ രംഗങ്ങളും മലയാളികൾക്ക് ഇന്നും കാണാപാടമാണ്. പടം റിലീസ് ആയ സമയത്ത് തീയേറ്ററുകൾ ഉൾസവപ്പറമ്പുകളായിരുന്നു.

ഇപ്പോൾ താരം ചർച്ചയായിരിക്കുന്നത് തന്റെ പുതിയ പ്രസ്താവന കൊണ്ടാണ്. തനിക്ക് ഇനിയും ലാലേട്ടന്റെ നായികയായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും, ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണെന്നുമാണ് താരം പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിനയം ഞാനൊരുപാട് ആസ്വദിക്കുന്നുണ്ടെന്നു താരം കൂട്ടിച്ചേർത്തു.

ഭാവിയിൽ സിനിമയിൽ ലാലേട്ടനൊപ്പം കമാലിനി മുഖർജി ഒന്നിച്ചു അഭിനയിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ.

Be the first to comment

Leave a Reply

Your email address will not be published.


*